HOME
DETAILS

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

  
Web Desk
January 18, 2026 | 6:11 PM

kozhikode three held for stealing areca nuts as torn sack reveals crime gangs role in copra theft suspected

കോഴിക്കോട്: മാവൂരിൽ വീടിന്റെ മുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിലായി. കുന്ദമംഗലം ചേലൂർ സ്വദേശി വിശാഖ്, പെരുവഴിക്കടവ് സ്വദേശി അജയ്, കുറ്റിക്കാട്ടൂർ സ്വദേശി രോഹിത് എന്നിവരെയാണ് മാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്. സിനിമ സ്റ്റൈലിൽ മോഷണം നടത്തി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത ട്വിസ്റ്റാണ് പ്രതികളെ കുടുക്കിയത്.

മാവൂർ മേഖലയിലെ ഒരു വീട്ടിൽ ഉണക്കാനിട്ടിരുന്ന അടക്കയാണ് സംഘം കവർന്നത്. മോഷണത്തിന് ശേഷം അടക്ക ചാക്കിലാക്കി ബൈക്കിൽ വേഗത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, അപ്രതീക്ഷിതമായി ബൈക്കിലിരുന്ന ചാക്ക് പൊട്ടുകയും അടക്ക മുഴുവൻ റോഡിൽ ചിതറി വീഴുകയും ചെയ്തു.

റോഡിൽ വീണ അടക്ക പെറുക്കിയെടുക്കാൻ യുവാക്കൾ കാണിച്ച വെപ്രാളവും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് മാവൂർ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിൽ മോഷണവിവരം പുറത്തുവന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായവർ മുൻപും സമാനമായ രീതിയിൽ കാർഷിക ഉൽപ്പന്നങ്ങൾ മോഷ്ടിച്ചിട്ടുള്ളവരാണെന്ന് പൊലിസ് പറഞ്ഞു. സമീപപ്രദേശങ്ങളിൽ നടന്ന കൊപ്ര മോഷണ കേസുകളിലും ഇവർക്ക് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘം കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

 

 

 

Three youths were arrested in Mavoor, Kozhikode, for stealing areca nuts that were set out to dry in a house courtyard. The theft came to light when the sack carrying the stolen nuts accidentally tore and spilled across the road while the trio was escaping on a bike. Suspicious of their behavior, local residents detained them and alerted the police. Investigations revealed that the suspects, identified as Vishakh, Ajay, and Rohit, were also involved in previous copra (dried coconut) thefts in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  4 hours ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  4 hours ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  4 hours ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  5 hours ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  5 hours ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  5 hours ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  5 hours ago
No Image

ഇൻഡോറിൽ കോഹ്‌ലിയുടെ സംഹാര താണ്ഡവം; ഏകദിനത്തിലെ 54-ാം സെഞ്ച്വറി നേടി താരം

Cricket
  •  6 hours ago
No Image

സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ

Kerala
  •  6 hours ago