വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31ന് നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടി-20 മത്സരത്തിൽ വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. മത്സരം കാണാനായി 250 രൂപയാണ് വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്ക്. ഇതിനായുള്ള പ്രത്യേകമായുള്ള ടിക്കറ്റ് കൺസഷൻ നടപടിക്രമങ്ങളും കെസിഎ പുറത്തിറക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് മാത്രമാണ് ഈ അനുകൂലമുണ്ടാവുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള അപേക്ഷ [email protected] എന്ന ഇമെയിലിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേര്, സ്കൂൾ/കോളേജ്, ഐഡി കാർഡ് നമ്പർ എന്നിവ സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 10 വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണം എന്ന് നിബന്ധനയും കെസിഎ വെച്ചിട്ടുണ്ട്.
16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം ഓരോ 10 വിദ്യാർഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും.
തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കണം. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാതെയോ ഉള്ള അപേക്ഷകൾ പരിഗണിക്കില്ലെന്നും കെസിഎ വ്യക്തമാക്കി.
The Kerala Cricket Association has provided concessions on ticket prices for students for the India-New Zealand T20 match to be held at the Kariyavattom Greenfield Stadium in Thiruvananthapuram on January 31. The ticket price for students to watch the match is Rs 250. The KCA has also issued special ticket concession procedures for this.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."