HOME
DETAILS

രാജ്യത്തിന്റെ ആദരം; വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്ക് പത്മഭൂഷൺ

  
Web Desk
January 25, 2026 | 12:54 PM

padma honors vibhushan for vs achuthanandan and bhushan for mammootty

ന്യൂഡൽഹി: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്രനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പ്രമുഖ നിയമജ്ഞനും സുപ്രിം കോടതി മുൻ ജസ്റ്റിസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കല, പൊതുപ്രവർത്തനം, നിയമം എന്നീ മേഖലകളിൽ ഇവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ആദരം. 131 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 113 പേർ ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിനും അർഹരായി.

കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങൾക്കുള്ള ഈ അംഗീകാരം മലയാളക്കരയ്ക്ക് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. വി.എസിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങളും, ജസ്റ്റിസ് കെ.ടി തോമസിന്റെ നിയമരംഗത്തെ വിപ്ലവകരമായ നിരീക്ഷണങ്ങളും, മമ്മൂട്ടിയുടെ നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതവും സാമൂഹിക രം​ഗത്തെ പ്രവർത്തനങ്ങളും പുരസ്കാര നിർണ്ണയത്തിൽ നിർണ്ണായകമായി.

മലയാളികളായ എ.ഇ. മുത്തുനായകം, പ്രശസ്ത നർത്തകി കലാമണ്ഡലം വിമല മേനോൻ, ജി. ദേവകി അമ്മ എന്നിവർ പത്മശ്രീ പട്ടികയിൽ ഇടംപിടിച്ചു. കായികരംഗത്തുനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

 

 

In the 77th Republic Day honors, Kerala achieved a significant milestone with four prominent figures being conferred with the Padma Awards. Former Chief Minister V.S. Achuthanandan (posthumously) and retired Supreme Court Justice K.T. Thomas received the Padma Vibhushan, India's second-highest civilian award. Additionally, legendary actor Mammootty and SNDP Yogam General Secretary Vellappally Natesan were honored with the Padma Bhushan for their exceptional contributions to cinema and social service, respectively.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  4 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  4 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  4 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  4 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  4 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  4 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  4 days ago
No Image

 'റിപ്പോര്‍ട്ട് കാര്‍ഡ് റെഡി, സംവാദത്തിന് തയ്യാറാണോ?'; വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  4 days ago
No Image

മോട്ടോർ വാഹന വകുപ്പിൽ വൻ അഴിമതി; പണിതീരാത്ത ബസുകൾക്ക് 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി രജിസ്ട്രേഷൻ

crime
  •  4 days ago