വിദ്യാഭ്യാസം രാജ്യ സേവനത്തിന് ഉപകരിക്കണം: ജസ്റ്റിസ് മുഷ്ത്താഖ്
തലശ്ശേരി: ഒരു വിദ്യാര്‍ഥി വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കുന്ന മൂല്യങ്ങള്‍ യാന്ത്രികമാവരുതെന്നും തന്റെ വിദ്യാഭ്യാസം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിന് ഉപകരിക്കണമെന്നും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ് അഭിപ്രായപ്പെട്ടു.
തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് പാര്‍ക്കോ റസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ച അവാര്‍ഡ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി മുനിസിപ്പല്‍ പരിധിയിലെ വിവിധ സ്കൂളുകളില്‍ നിന്നായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ പുരസ്കാരവും പുസ്കങ്ങളും നല്കി ആദരിച്ചു. യോഗത്തില്‍ പ്രസിഡണ്ട് അഡ്വ.സി.ഒ.ടി ഉമ്മര്‍ അധ്യക്ഷനായി. വളാഞ്ചേരി കോളജ് മന. ശാസ്ത്ര വിഭാഗം തലവന്‍ കെ അബ്ദുല്‍ ലത്തീഫ് കൗണ്‍സിലിങ് ക്ലാസിന് നേതൃത്വം നല്കി. എം.കെ അബ്ദുല്‍ അസീസ്, കെ.പി നജീബ്, എം ഫൈസല്‍ ഹാജി, എ.പി മഹമൂദ്, കെ.സി അഹമ്മദ് സംസാരിച്ചു. ജന.സെക്രട്ടറി അഡ്വ.പി.വി സൈനുദ്ദീന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അഡ്വ.കെഎ ലത്തീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."