HOME
DETAILS

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

  
Web Desk
February 02, 2026 | 9:43 AM

my name is muhammad deepak youth who stood up to bajrang dal faces social media hate and police action

റായ്പൂര്‍: ഉത്തരഖണ്ഡില്‍ മുസ്‌ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ഉറച്ചുനിന്ന് 
നേരിട്ട യുവാവിന് ഹിന്ദുത്വരുടെ വേട്ടയാടല്‍. ഇവര്‍ക്കൊപ്പം തന്നെ പൊലിസും ഇയാള്‍ക്കെതിരെ രംഗത്തുണ്ട്. അതേസമയം, ദീപകിന് കയ്യടിക്കുന്ന വലിയൊരു വിഭാഗവും പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും അല്ലാതേയും രംഗത്തുണ്ട്. 

തന്റെ ധീരമായ പ്രവൃത്തിയിലൂടെ ദേശീയ മാധ്യമങ്ങളുടെ മുതല്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വരെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി ദീപക് കുമാര്‍. എന്നാല്‍ ദീപകിന്റെ വീട് വളഞ്ഞും, അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനു മുന്നിലെത്തി കൊലവിളി നടത്തിയും  ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ദീപക്കിന് മേല്‍ കേസ്് ചുമത്തിയാണ് പൊലിസ് രംഗത്തു വന്നിരിക്കുന്നത്. 

ദീപകിന്റെ വീട് വളഞ്ഞ് കൊലവിളി

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ച ജനുവരി 26നായിരുന്നു സംഭവം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ബ്ജറംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ദീപകിനെതിരെ ആക്രമണ ആഹ്വാനവുമായി രംഗത്തെത്തി. വിവിധ സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ പേജുകളില്‍ കൊലവിളി നിറഞ്ഞു. ഡെറാഡൂണ്‍, ഹരിദ്വാര്‍ തുടങ്ങിയ വിവിധ നഗരങ്ങളില്‍ നിന്നാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളിച്ചെത്തിയത്. ദീപകിന്റെ വീടിനു മുന്നിലും ജിംനേഷ്യം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും ഭീഷണി മുദ്രാവാക്യങ്ങളുമായി അവര്‍ ഒത്തുകൂടി. 

'മുഹമ്മദ് ദീപക് എന്ന് പേരുവിളിച്ചവന്‍ ജിംനേഷ്യവും പൂട്ടി ഒളിച്ചോടി. ധൈര്യമുണ്ടെങ്കില്‍ പുറത്തിറങ്ങൂ.നിരായുധരായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അയാള്‍ ഓടിച്ചു. ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ നാട്ടിലുണ്ട്. എന്നിട്ടും അയാള്‍ ഓടിപ്പോയി. മുസ്‌ലിംകളെ സ്‌നേഹിക്കുന്നുവെങ്കില്‍, ഒരു തൊപ്പി ധരിച്ച് മുസ്‌ലിമായിക്കോളൂ...' - വീടിനു മുന്നിലെത്തിയ ബജ്‌റങ് ദള്‍ പ്രവര്‍ത്തര്‍ ആക്രോശിച്ചു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by BNT NEWS TELANGANA (@muzammil_hyderabad)

 

ദീപക്കിനെതിരെ കേസ്
ബജ്‌റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകരുടെ പരാതിയില്‍ ദീപക് കുമാറിനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിരെ കേസെടുത്തിരിക്കുകയാണ് പൊലിസ്.  പ്രവര്‍ത്തകരെ ആക്രമിച്ചു, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ്  കേസെടുത്തത്.

അതേസമയം, കേസെടുത്ത  പൊലിസ് നടപടിയില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്. കലാപം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വ സംഘങ്ങളെ തടഞ്ഞ് മാതൃകയായ രണ്ടു യുവാക്കളെ അഭിനന്ദിക്കുന്നതിനു പകരം കേസ് ചുമത്തി കുറ്റവാളികളാക്കുന്നത് അന്യായമാണെന്നും, വെറുപ്പിനെതിരെ പോരാടുന്നവരുടെ പ്രതീകമാണ് ഇരുവരുമെന്നും കോണ്‍ഗ്രസ് നേതാവ് രുചിറ ചതുര്‍വേദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


ദീപക് രാജ്യത്തിന്റെ ഹീറോയെന്ന് രാഹുല്‍ ഗാന്ധി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നിരവധി പേരാണ് 'മേരാ നാം മുഹമ്മദ് ദീപക്' എന്ന ഹാഷ് ടാഗുമായി ദീപകിന് പിന്തുണയുമായെത്തിയത്. ദീപക് രാജ്യത്തിന്റെ ഹീറോയെന്ന് വിശേഷിപ്പിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ദീപകിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. 

'ബി.ജെ.പിയും സംഘപരിവാറും ദിവസവും ചവിട്ടിമെതിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഭരണഘടനക്കും, മനുഷ്യത്വത്തിനും വേണ്ടിയാണ് ദീപക് പോരാടിയത്. വെറുപ്പിന്റെ വിപണിയിലെ സ്‌നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം.ഇതാണ് ക്ഷുദ്ര ശക്തികളെ ഏറ്റവും വേദനിപ്പിക്കുന്നത്. - രാഹുല്‍ കുറിച്ചു. 

സംഘപരിവാര്‍ മനഃപൂര്‍വ്വം രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വിഷം പടര്‍ത്തി ഇന്ത്യയെ വിഭജിക്കുകയാണ്.

സംഘപരിവാര്‍ മനഃപൂര്‍വ്വം രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വിഷം വ്യാപിപ്പിക്കുകയാണ്, അങ്ങനെ ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നു.അത് കുറച്ച് ആളുകള്‍ക്ക് ഭയത്തിലൂടെ ഭരണം തുടരാനുള്ള സാഹചര്യമൊരുക്കുന്നു. സാധാരണ പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതിലും ഉപദ്രവിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പരസ്യമായി പിന്തുണയ്ക്കുന്നു -അദ്ദേഹം പോസ്റ്റില്‍ തുറന്നടിക്കുന്നു. 

സാധാരണ പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പരസ്യമായി പിന്തുണയ്ക്കുന്നു.

വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തില്‍ ഒരു രാജ്യത്തിനും പുരോഗമിക്കാന്‍ കഴിയില്ല. സമാധാനമില്ലാത്ത വികസനം വെറും മുദ്രാവാക്യം മാത്രമാണ്.  അതേസമയം, ഭീഷണിയും കൊലവിളിയും മറുപക്ഷത്തു നിന്നും ഉയരുകയും ചെയ്തു.

നമുക്ക് കൂടുതല്‍ ദീപക്കുമാരെ ആവശ്യമുണ്ട്. കീഴടങ്ങാത്തവരും ഭയപ്പെടാത്തവരും ഭരണഘടനയ്ക്കുവേണ്ടി പൂര്‍ണ്ണ ശക്തിയോടെ നിലകൊള്ളുന്നവരുമായ ദീപക്കുമാരെ. സഹോദരാ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. നിങ്ങള്‍ ശക്തനാണ്' -രാഹുല്‍ 'എക്‌സ്' പേജില്‍ കുറിച്ചു.

 

സംഭവം ഇങ്ങനെ 
ഉത്തരാഖണ്ഡിലെ പൗരി ഗാര്‍വാളിലെ 70കാരനായ വ്യാപാരി വകീല്‍ അഹമ്മദിന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് ഭീഷണിയുമായി ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കടന്നെത്തിയത്. കടയുടെ 'ബാബ സ്‌കൂള്‍ ഡ്രസ്' എന്ന പേര് മാറ്റണമെന്നായിരുന്നു ആവശ്യം. 'ബാബ' എന്നത് ഹിന്ദു നാമമാണെന്നും ഇത് മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഇവര്‍ വാദിച്ചു. ഇത് കേട്ട് കടയുടമയും മകനും പേടിച്ച് നില്‍ക്കുന്നതിനിടെയാണ് തൊട്ടടുത്ത കടയില്‍ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയ ദീപക് കുമാര്‍ തര്‍ക്കത്തില്‍ ഇടപെടുന്നത്. എല്ലാവരും ഉപയോഗിക്കുന്ന 'ബാബ' എന്ന പേര് എന്തുകൊണ്ട് അഹമ്മദിന്റെ കടക്ക് നല്‍കിക്കൂടെന്നായി ദീപക്. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേര് എന്തിന് മാറ്റണമെന്നും അദ്ദേഹം ചോദിച്ചു. 

ഉത്തരം മുട്ടിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പേര് ചോദിച്ചുകൊണ്ട് ദീപകിനെതിരെ തിരിഞ്ഞു. 'എന്റെ പേര് മുഹമ്മദ് ദീപക്..' എന്നായി മറുപടി. ഏതാനും പേര്‍ ചേര്‍ന്ന് ദീപകിനെ നേരിടാന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹവും ചെറുത്തു നിന്നു. കടക്ക് പുറത്ത് ഉന്തു തള്ളുമായപ്പോള്‍, കുറച്ചു പേര്‍ ദീപക്കിനൊപ്പവും ചേര്‍ന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്‌യുകയായിരുന്നു.

ഞാന്‍ ഒരു മനുഷ്യന്‍
സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി ദീപക് തന്നെ രംഗത്തെത്തി. 

'ഞാന്‍ ഒരു ഹിന്ദുവല്ല, ഞാന്‍ ഒരു മുസ്‌ലിമല്ല, ഞാന്‍ ഒരു സിഖുകാരനും ക്രിസ്ത്യാനിയുമല്ല. ഒന്നാമതായി, ഞാന്‍ ഒരു മനുഷ്യനാണ്. കാരണം, മരിച്ചതിനുശേഷം, ഒരു മതത്തോടും അല്ല, ദൈവത്തോടും മനുഷ്യത്വത്തോടുമാണ് എനിക്ക് ഉത്തരം പറയേണ്ടിവരുന്നത്' -തന്റെ ഇന്‍സ്റ്റ പേജില്‍ പങ്കുച്ചെ വീഡിയോയിലൂടെ ദീപക് കുമാര്‍ പറഞ്ഞു.

'നമ്മുടെ രാജ്യത്തിന് വേണ്ടത് വെറുപ്പല്ല, സ്‌നേഹവും കരുതലുമാണ്. നിങ്ങള്‍ക്ക് എത്ര വെറുപ്പ് വേണമെങ്കിലും പ്രചരിപ്പിക്കാം. അത് തടയാനാവില്ല. പക്ഷേ സ്‌നേഹം പ്രചരിപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

a youth who firmly spoke out against bajrang dal activists chanting threats has come under attack from hindutva groups on social media. the incident has also raised questions after police action followed, triggering widespread debate and support online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  11 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  11 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  11 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  11 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  11 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  11 days ago