the supreme court warned meta and whatsapp to follow indian constitutional laws or exit the country over privacy policy issues.
HOME
DETAILS
MAL
ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
Web Desk
February 03, 2026 | 12:46 PM
ന്യൂഡല്‍ഹി: സ്വകാര്യത നയത്തില്‍ മെറ്റയെ കുടഞ്ഞ് സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിക്കാന്‍ ആയില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് മെറ്റ, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമുകളോട് സുപ്രീം കോടതി പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ഹനിക്കാനോ, ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാനോ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റ, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാരുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഡാറ്റ പങ്കിടലിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. സമൂഹത്തിലെ സാധാരണക്കാരായവര്‍ക്ക് നിങ്ങളുടെ സ്വകാര്യ നയം മനസിലാകുമോ എന്ന് ചോദിച്ച കോടതി കൂടുതല്‍ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
വാട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസില്‍ 213.14 കോടി രൂപ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ഹരജിയിലാണ് മെറ്റയെയും, വാട്‌സ്ആപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തെത്തിയത്. കേസ് വിധി പറയാന്‍ ഫെബ്രുവരി 10 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."