അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നീതി കരയുന്നു' 'വക്കീലായി' മമത സുപ്രിം കോടതിയില്‍; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ബംഗാളിലെ എസ്.ഐ.ആറില്‍ സംസ്ഥാനത്തിനായി വാദിക്കാന്‍ 'വക്കീലായി'മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രിംകോടതിയില്‍ നേരിട്ടെത്തിയ മമത വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചു.
അവസരം തന്നതിന് കോടതിയോട് നന്ദി പറഞ്ഞാണ് ബംഗാള്‍ മുഖ്യമമന്ത്രി വാദം തുടങ്ങിയത്. ഹരജി പാര്‍ട്ടിക്കല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് - അവര്‍ വിശദീകരിച്ചു.
ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യം വയ്ക്കുന്നെന്നും വോട്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മമത പറഞ്ഞു.
'അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ നീതി നിലവിളിക്കുന്നു,' സുപ്രിം കോടതിയില്‍ അവര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നില്‍ തന്റെ കേസ് അവതരിപ്പിക്കാന്‍ അഞ്ച് മിനിറ്റ് സമയമാണ് അവര്‍ ആവശ്യപ്പെട്ടത്. ച
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) തന്റെ അഭ്യര്‍ത്ഥനകള്‍ അവഗണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ വാദം ആരംഭിച്ചത്.
' ഞങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഞാന്‍ ആറ് തവണ ഇ.സി.ഐക്ക് കത്തെഴുതി, പക്ഷേ ഇപ്പോഴും ഒരു മറുപടിയും ലഭിച്ചിട്ടില്ല,' മുഖ്യമന്ത്രി വാദിച്ചു.
എസ്.ഐ.ആര്‍ സാധുതയെക്കുറിച്ച് വാദം കേള്‍ക്കാനാവില്ലെന്നും സംസ്ഥാനം സഹകരിക്കുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കമ്മിഷന്‍ വാദം പച്ചക്കള്ളമെന്ന് മമത ബാനര്‍ജി മറുപടി നല്‍കി.
ഇന്ന് രാവിലെ പത്തേകാലോടെയാണ് മമതാ ബാനര്‍ജി സുപ്രിം കോടതിയില്‍ എത്തിയത്. വിഷയം ഇന്ന് പരിഗണിച്ചാല്‍ വാദിക്കാന്‍ അനുമതി തേടി മമത അപേക്ഷ നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹരജികള്‍ പരിഗണിച്ചത്. ബാനര്‍ജിയുടെ ഹരജി യഥാര്‍ത്ഥമാണെന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിഎം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് സമ്മതിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടെന്ന് അവര്‍ ഉറപ്പുനല്‍കി.
മമതയുടെ ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടിസ് അയച്ചു. എസ്.ഐ.ആര്‍ നോട്ടിസുകള്‍ അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇതില്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചു.
മമതാ ബാനര്‍ജി സുപ്രിം കോടതിയില്‍ എത്തിയത് കണക്കിലെടുത്ത് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
west bengal chief minister mamata banerjee, dressed in a lawyer’s gown, appeared in the supreme court and strongly criticised the election commission during the hearing on the special intensive revision, alleging denial of justice behind closed doors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."