മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും
ഇംഫാല്‍: മണിപ്പൂരില്‍ ഒരു വര്‍ഷത്തോളം നീണ്ടു നിന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകുന്നേരം 6 മണിക്ക് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് ലോക് ഭവനില്‍ നടക്കും. ബിജെപി മണിപ്പൂര്‍ എന്ന് എക്‌സ് പോസ്റ്റിലൂടെയാണ് മണിപ്പൂര്‍ ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഇതോടെ മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറും.
മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേന്‍ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ല്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തില്‍ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."