HOME
DETAILS

ടൂറിസ്റ്റുകള്‍ക്ക് വാറ്റ് റീഫണ്ട് പദ്ധതി പ്രഖ്യാപിച്ച് ഒമാന്‍ നികുതി അതോറിറ്റി

  
February 05, 2026 | 12:46 PM

oman tax authority vat refund plan for tourists

 

 

മസ്‌കത്ത്: ഒമാനിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ഷോപ്പിങ്ങില്‍ അടച്ച വാറ്റ് തിരികെ ലഭ്യമാക്കുന്ന പുതിയ പദ്ധതി ഒമാന്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു. ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെയും സന്ദര്‍ശകരുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി.

പദ്ധതി നടപ്പാക്കുന്നതിനായി ആവശ്യമായ സേവന ഏജന്‍സികളുമായി കരാര്‍ ഒപ്പുവച്ചതായി നികുതി അതോറിറ്റി അറിയിച്ചു. വാറ്റ് റീഫണ്ട് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ, യോഗ്യരായ വിനോദസഞ്ചാരികള്‍ക്ക് ഒമാനില്‍ വാങ്ങുന്ന ചില സാധനങ്ങള്‍ക്ക് അടച്ച നികുതി രാജ്യത്ത് നിന്ന് മടങ്ങുമ്പോള്‍ തിരികെ ലഭിക്കും.

നിലവില്‍ 5 ശതമാനമാണ് ഒമാനില്‍ വാറ്റ് നിരക്ക്. ഈ തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കുന്നതോടെ രാജ്യത്തെ റീട്ടെയില്‍ മേഖലയ്ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ വളര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങളും യോഗ്യതാ വ്യവസ്ഥകളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് നികുതി അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് സൗഹൃദ നികുതി സംവിധാനങ്ങളോട് ഒമാനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ വാറ്റ് റീഫണ്ട് പദ്ധതി.

 

Oman Tax Authority has announced a new VAT refund scheme for tourists, allowing eligible visitors to claim back VAT on purchases, boosting tourism and retail sectors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  5 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  5 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  5 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  5 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  5 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  5 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  5 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  5 days ago
No Image

 'റിപ്പോര്‍ട്ട് കാര്‍ഡ് റെഡി, സംവാദത്തിന് തയ്യാറാണോ?'; വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  5 days ago