HOME
DETAILS

വെടിനിര്‍ത്തലില്‍ വീണ്ടും അനിശ്ചിതത്വം?; ഇറാന്‍ സംഘം പാകിസ്താനിലേക്ക് തിരിച്ചില്ലെന്ന് സൂചന, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്‌ലാമാബാദിലേക്ക് എന്ന പോസ്റ്റ് പിന്‍വലിച്ചു

  
Web Desk
April 10, 2026 | 6:46 AM

uncertainty over ceasefire as iran delegation post on islamabad talks withdrawn

തെഹ്റാന്‍: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയുമായി നടത്താനിരുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. ചര്‍ച്ചകള്‍ക്കായി ഇറാന്‍ സംഘം ഇസ്‌ലാമാബാദിലേക്ക് തിരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകളിലുള്ളത്.

പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ സംഘം വ്യാഴാഴ്ച രാത്രി ഇസ്ലാമാബാദിലെത്തുമെന്ന് പാകിസ്താനിലെ ഇറാന്‍ അംബാസഡര്‍ റെസ അമിരി മൊഗദം എക്‌സിലൂടെ അറിയിച്ചിരുന്നു.  എന്നാല്‍ പോസ്റ്റ് ഇട്ട് മിനിറ്റുകള്‍ക്കകം അദ്ദേഹം ഇത് പിന്‍വലിച്ചു. ഇറാന്‍ സംഘം എന്നാണ് എത്തുക എന്ന കാര്യത്തില്‍ നിലവില്‍ പാക് വിദേശകാര്യ മന്ത്രാലയമോ ഇറാന്‍ എംബസിയോ വ്യക്തമായ മറുപടി നല്‍കിയിട്ടുമില്ല. ന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധി സംഘം ഇതുവരെ യാത്ര തിരിച്ചിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിലെ സീനിയര്‍ ഫെലോ അബാസ് അസ്‌ലാനി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.


ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിക്കാതെ ഇസ്ലാമാബാദില്‍ യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇറാന്‍ എന്നാണ് സൂചന. ഇസ്‌റാഈല്‍ ഈ നിമിഷം വരെ ലബനാനില്‍ ആക്രമണം നടത്തുന്നത് അവസാനിപ്പിച്ചിട്ടുമില്ല. നേരത്തെ ധാരണയിലെത്തിയ 10 ഇന കര്‍മ്മപദ്ധതിയില്‍ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ചില മാറ്റങ്ങളും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.  

അമേരിക്കന്‍ നിലപാട് നയതന്ത്രതലത്തില്‍ വിശ്വാസ്യതക്ക് പോറലേല്‍പിച്ചതായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാനാവില്ലെന്ന പഴയ നിലപാടിലേക്ക് ഇറാന്‍ ഭരണകൂടം മടങ്ങുകയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുമ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ രണ്ടുതവണ ഇറാന്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇസ്‌ലാമാബാദില്‍ ചര്‍ച്ചക്ക് മുന്നോടിയായി ഒരുക്കങ്ങള്‍ തകൃതിയാണ്. അധികാരികള്‍ പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചു. തലസ്ഥാനത്തുടനീളം വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റോഡുകള്‍ അടച്ചിട്ടുണ്ട്.  ഉന്നതതല യോഗങ്ങള്‍ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. 

fresh uncertainty surrounds ceasefire prospects after reports suggest iran delegation has not returned to pakistan and a post about islamabad peace talks was withdrawn



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'ജാമ്യം സ്വാഭാവിക നീതി'; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

Kerala
  •  2 days ago
No Image

ആശമാരെ ചേര്‍ത്ത്പിടിച്ച് വി.ഡി.എസ് സര്‍ക്കാര്‍; ഓണറേറിയം വര്‍ധിപ്പിച്ചത് 3000 രൂപ, ഇത് ആദ്യഘട്ടം മാത്രമെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  2 days ago
No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  2 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  2 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  2 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  2 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  2 days ago