കശുവണ്ടി അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണം
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ അപേക്ഷ തള്ളിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയാണ് കോടതി നടപടി. മെയ് 18 ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഐ.എന്‍.ടി.യു.സി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പറേഷന്‍ എം.ഡി കെ.എ രതീഷുമാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രോസ്‌ക്യൂഷന്‍ നടപടിയ്ക്ക് പലതവണ കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
In a significant development in the cashew corruption case, the High Court has quashed an earlier order denying prosecution sanction. A single bench of the court set aside the decision and directed further action in the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."