HOME
DETAILS

യു.എസ് - ഇറാന്‍ ചര്‍ച്ച: സ്വാഗതം ചെയ്ത് യു.എ.ഇ; ഒമാന്റെ മധ്യസ്ഥതയ്ക്ക് പ്രശംസ

  
February 08, 2026 | 3:27 AM

UAE Welcomes US-Iran Talks in Oman Praises Muscats Mediatory Role

അബൂദബി: ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വാഗതം ചെയ്തു. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സംവാദത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കിയ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ക്രിയാത്മകമായ പങ്കിനെ യു.എ.ഇ പ്രത്യേകം അഭിനന്ദിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന് സാധിക്കുമെന്ന് യു.എ.ഇ പ്രത്യാശ പ്രകടിപ്പിച്ചു. മസ്‌കത്തില്‍ നടന്ന പരോക്ഷ ചര്‍ച്ചകളെ ഇറാന്‍ അധികൃതരും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും 'പോസിറ്റീവ്' എന്നാണ് വിശേഷിപ്പിച്ചത്.
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയും അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് ഇരുപക്ഷവുമായി ചര്‍ച്ചകള്‍ നടത്തി സന്ദേശങ്ങള്‍ കൈമാറിയത്. ചര്‍ച്ചകള്‍ തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

English Summary

The United Arab Emirates has officially welcomed the indirect talks between the United States and Iran held in the Sultanate of Oman. The UAE Ministry of Foreign Affairs stated that this positive step reflects ongoing efforts to de-escalate regional tensions and promote stability through diplomacy and international law. While both President Donald Trump and Iranian officials described the Muscat meetings as "positive," the UAE expressed hope that these consultations would yield constructive results for global peace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

National
  •  2 days ago
No Image

പുനലൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

Kerala
  •  2 days ago
No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  2 days ago
No Image

റോഡിൽ അഭ്യാസപ്രകടനം; കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്, ഡ്രൈവർക്കെതിരെ കർശന നടപടി

uae
  •  2 days ago
No Image

ശമ്പള വര്‍ധനവിന് മാനേജ്‌മെന്റിന്റെ പച്ചക്കൊടി; കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു 

Kerala
  •  2 days ago
No Image

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

National
  •  2 days ago
No Image

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി

National
  •  3 days ago
No Image

സമുദ്രപാതകൾ വിലപേശലിനുള്ള ഉപകരണമാക്കരുത്; ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഖത്തർ പ്രധാനമന്ത്രി

qatar
  •  3 days ago
No Image

നേരത്തെ പ്രതികരിക്കണമായിരുന്നു; മരണത്തിന് ശേഷമാണ് എല്ലാവരും സംസാരിച്ചത്; മറ്റൊരു കുട്ടിക്കും ഈ ഗതി വരരുതെന്ന് നിതിന്റെ പിതാവ് 

Kerala
  •  3 days ago