HOME
DETAILS

കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍; റഫാ അതിര്‍ത്തി തുറന്നത് പേരിന് മാത്രം; നിയന്ത്രണങ്ങള്‍ക്കും ദുരിതയാത്രയ്ക്കും കുറവില്ല

  
February 08, 2026 | 6:02 AM

Rafah Crossing Reopens with Strict Retsrictions

ഖാന്‍ യൂനിസ്: രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ ഗാസയും ഈജിപ്തും തമ്മിലുള്ള റഫാ അതിര്‍ത്തി (Rafah Crossing Reopens) തുറന്നെങ്കിലും യാത്രാക്ലേശം പരിഹരിക്കപ്പെടാതെ തുടരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അതിര്‍ത്തി തുറന്നത് വലിയ പ്രതീക്ഷയോടെയാണ് ഫലസ്തീനികള്‍ കണ്ടതെങ്കിലും, അതികഠിനമായ സുരക്ഷാ പരിശോധനകളും മണിക്കൂറുകള്‍ നീളുന്ന താമമസവും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
ദിവസേന 50 പേര്‍ക്ക് ഗസ്സയിലേക്ക് തിരികെ വരാനും 50 രോഗികള്‍ക്ക് ചികിത്സയ്ക്കായി പുറത്തുപോകാനുമാണ് നിലവില്‍ അനുമതിയുള്ളത്. എന്നാല്‍ ആദ്യ നാല് ദിവസങ്ങളില്‍ 36 രോഗികള്‍ക്ക് മാത്രമാണ് ഈജിപ്തിലേക്ക് പോകാന്‍ സാധിച്ചത്. ഗസ്സയില്‍ 20,000ത്തോളം പേര്‍ വിദേശത്ത് വിദഗ്ധ ചികിത്സയ്ക്കായി കാത്തിരിക്കെയാണിത്.
തിരികെ ഗസ്സയിലേക്ക് എത്തുന്ന യാത്രക്കാരെ ഇസ്‌റാഈല്‍ സൈന്യം ക്രൂരമായി കൈകാര്യം ചെയ്യുന്നതായി ആക്ഷേപമുണ്ട്. യാത്രക്കാരെ കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതായി എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്തിനാണ് ഗസ്സയിലേക്ക് തിരികെ പോകുന്നതെന്ന് പലതവണ ചോദിച്ചതായും ഹമാസ് ആയുധം ഉപേക്ഷിക്കില്ലെന്നും യുദ്ധം ഇനിയും മടങ്ങിവരുമെന്നും സൈനികര്‍ ഭീഷണിപ്പെടുത്തിയതായി ഗസ്സയിലേക്ക് മടങ്ങിയെത്തിയ റാണ അല്‍ ലൂഹ് പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം നിഷേധിച്ചു.
യാത്രക്കാര്‍ക്ക് ഒരു മൊബൈല്‍ ഫോണും പരിമിതമായ പണവും മാത്രമേ കൈവശം വെക്കാന്‍ അനുമതിയുള്ളൂ. വെള്ളം ഉള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഒരാള്‍ ഈജിപ്തിലേക്ക് കടക്കുമ്പോള്‍ മാത്രം ഒരാളെ ഗസ്സയിലേക്ക് വിടുക എന്ന നയമാണ് സയണിസ്റ്റ് സൈന്യം സ്വീകരിക്കുന്നത്. ഇത് അതിര്‍ത്തിയില്‍ വന്‍ തിരക്കിനും താമനസത്തിനും കാരണമാകുന്നു. ഗസ്സയിലെ ഏക ജീവനാഡിയായ റഫാ അതിര്‍ത്തി 2024 മെയ് മാസത്തിലാണ് ഇസ്രായേല്‍ പിടിച്ചെടുത്തത്.

English Summary: Although the Rafah border crossing between Gaza and Egypt reopened this week as a 'window of hope' following a ceasefire, movement remains minimal due to severe retsrictions and lengthy interrogations. Palestiniant ravelers have reported being blindfolded, handcuffed, and mitsreated by sIraeli forces during screenings. While thousands wait for urgent medical evacuation, bureaucratic hurdles and sIrael's tsrict 'one-for-one' crossing policy have resulted in far fewer people crossing than anticipated, leaving many tsranded and exhausted.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടീമിന്റെ ഉത്തരവാദിത്വം അദ്ദേഹം അടുത്ത തലമുറക്ക് കൈമാറണം: ഇർഫാൻ പത്താൻ 

Cricket
  •  a day ago
No Image

ഖത്തറില്‍ ആക്രമണശ്രമം; പുലര്‍ച്ചെ രണ്ട് മിസൈലുകള്‍ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

qatar
  •  a day ago
No Image

ബഹ്‌റൈനിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം: രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

bahrain
  •  a day ago
No Image

ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് ഐപിഎൽ നഷ്ടമായേക്കും?  

Cricket
  •  a day ago
No Image

സഹചാരി ഫണ്ട് ശേഖരണം നാല് കോടിയിലേക്ക്; ഇരുപത്തൊമ്പതാം രാവിൽ പ്രാർത്ഥനാ സദസ്സ്

Kerala
  •  a day ago
No Image

അനുവാദമില്ലാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി അബു​ദബി കോടതി

uae
  •  a day ago
No Image

പെട്രോള്‍, ഡീസല്‍ എന്നിവ കണ്ടയ്നറുകളില്‍ വാങ്ങരുത്, പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി  കേന്ദ്രം

National
  •  a day ago
No Image

സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

National
  •  a day ago