HOME
DETAILS

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

  
Web Desk
February 08, 2026 | 6:15 AM

muhammed kaif criticize babar azam performance in t20

ടി-20 ലോകകപ്പിൽ നെതർലാൻഡ്സിനെതിരെയുള്ള ആദ്യ മത്സരത്തിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബാബർ അസമിന് ഒരു സിക്സ് പോലും അടിക്കാനുള്ള ശക്തിയില്ലെന്നാണ് കൈഫിന്റെ വിമർശനം. ബാബർ വലിയ ഷോട്ടുകൾക്കായി ശ്രമിക്കുമ്പോൾ എല്ലാം വിക്കറ്റ് നഷ്ടപ്പെടുന്നുവെന്നും ഫെയ്സ് ചൂണ്ടിക്കാട്ടി.

"ബാബർ അസമിന് സിക്സ് അടിക്കാൻ പോലും സാധിക്കില്ല.  ഒരു സിക്സ് അടിക്കാനുള്ള ശക്തി പോലും അവനില്ല. സിംഗിൾസും ഡബിളും മാത്രമേ അവന് സ്കോർ ചെയ്യാൻ കഴിയൂ. ബോളിനനുസരിച്ച് റൺസ് ഉണ്ടെങ്കിൽ മാത്രം ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോവാൻ അവന് കഴിയും. വലിയ ഷോട്ടിനായി ശ്രമിക്കുമ്പോഴെല്ലാം ബാബറിന് വിക്കറ്റ് നഷ്ടപ്പെടുകയാണ്" മുഹമ്മദ് കൈഫ് പറഞ്ഞു.

നെതർലാൻസിനെതിരെയുള്ള ആദ്യ മത്സരത്തിൽ 18 പന്തിൽ നിന്നും 15 റൺസ് നേടിയാണ് ബാബർ പുറത്തായത്. ഒരു ഫോർ മാത്രമാണ് ബാബറിന് നേടാൻ സാധിച്ചിരുന്നത്. സമീപകാലങ്ങളിൽ ബിഗ് ബാഷ് ലീഗിലും വളരെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞ ശൈലിയിലാണ് ബാബർ ബാറ്റ് ചെയ്തിട്ടുള്ളത്.

അതേസമയം  മത്സരത്തിൽ പാകിസ്ഥാൻ മൂന്ന് വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ മൂന്ന് പന്തുകളും മൂന്ന് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 

മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പാക്കിസ്ഥാൻ തോൽവിയിലേക്ക് നീങ്ങുമെന്ന്  തോന്നിച്ചിരുന്നു. എന്നാൽ പതിനെട്ടാം ഓവറിൽ ഫഹീം അഷ്റഫിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. 11 പന്തിൽ പുറത്താവാതെ രണ്ട് ബോറുകളും മൂന്ന് സിക്സുകളും അടക്കം 29 റൺസ് ആണ് താരം സ്വന്തമാക്കിയത്. സാഹിബ്സാദാ ഫർഹാൻ 31 പന്തിൽ 47 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഫെബ്രുവരി 10നാണ് പാകിസ്ഥാൻ ടൂർണമെന്റിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അമേരിക്കയാണ് എതിരാളികൾ.

Former Indian cricketer Mohammad Kaif has criticised Pakistan superstar Babar Azam for his disappointing performance in the first match against the Netherlands in the T20 World Cup. Kaif said that Babar Azam does not have the strength to hit even a single six. He also pointed out that Babar loses wickets whenever he tries to hit big shots.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago