HOME
DETAILS

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

  
February 08, 2026 | 6:44 AM

chemmad-holobricks-explosives-seized-lorry-malappuram

തിരൂരങ്ങാടി: കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടകവസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചെമ്മാട്-കോഴിക്കോട് റോഡ് മാനീപ്പാടത്തിലുള്ള ഫര്‍ഹ ഹോളോക്‌സ് കമ്പനി കോമ്പൗണ്ടിലാണ് സംഭവം.

കോഴിക്കോട് മാവൂര്‍ സ്വദേശി ഹാരിസ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫര്‍ഹ കമ്പനി. വലിയ ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടികള്‍.

10,500 സന്റ് ഡെറ്റ് ഷോക് ട്യൂബ് വയറുകള്‍, 1,34,400എക്‌സ്‌പ്ലോസിവ് ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് കണ്ടെടുത്തത്. ഓരോ പെട്ടിയിലും 300 സന്റ് ഡെറ്റ് ഷോക് ട്യൂബ് വയറുകളടങ്ങിയ 35 പെട്ടികളും, ഓരോ പെട്ടിയിലും 300 എക്‌സ്‌പ്ലോസിവ് ജലാറ്റിന്‍ സ്റ്റിക്കുകളടങ്ങുന്ന 448 പെട്ടികളുമാണ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്.
കെ.എല്‍ 10 ബി.എഫ് 8395 രജിസ്റ്റര്‍ നമ്പര്‍ ലോറിക്ക് പുറമേ കെ.എല്‍ 46 ജെ 2239 എത്തിയോസ് കാര്‍, കെ.എല്‍ 57 എസ് 9925 പിക്കപ്പ് ലോറിയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു.

മലപ്പുറത്തു നിന്നും ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ദ്ധര്‍, എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തിരൂരങ്ങാടി എസ്.എച്ച്.ഒ ബി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

A massive cache of high-intensity explosives used for granite quarry blasting was seized from the compound of Farha Holobricks Company at Manippad on the Chemmad–Kozhikode Road in Tirurangadi, Malappuram district, around midnight on Friday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  3 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  3 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  3 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  3 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  3 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  3 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  3 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  3 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  3 days ago