റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം
ഓൾഡ് ട്രാഫോഡ്: പുതിയ പരിശീലകൻ മൈക്കൽ കാരിക്കിന്റെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വപ്നതുല്യമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും അപരാജിതമായ കുതിപ്പാണ് റെഡ് ഡബിൾസ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ത്രില്ലർ പോരാട്ടത്തിൽ കരുത്തരായ ടോട്ടന്‍ ഹാം ഹോട്ട്സ്പറിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ടോട്ടൻഹാം തിരിച്ചടി നേരിട്ടു. ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. ബാക്കിയുള്ള നിമിഷങ്ങളിൽ പത്ത് പേരുമായാണ് സ്പർസ് പന്ത് തട്ടിയത്.
ഈ അവസരം കൃത്യമായി മുതലെടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു. ആദ്യപകുതിയിൽ ബ്രയാൻ എംബ്യൂമോയിലൂടെ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിലൂടെയും ലക്ഷ്യം കണ്ടു. മത്സരത്തിൽ വിജയത്തിനൊപ്പം നേടിയ ഒറ്റ ഗോളോടെ ഒരു പുതിയ നാഴികക്കല്ലും പോർച്ചുഗീസ് താരമായ ബ്രൂണോ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് നായി 200 ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കാനാണ് ബ്രൂണോക്ക് സാധിച്ചത്.
യുണൈറ്റഡ് കുപ്പായത്തിൽ 314 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബ്രൂണോ 104 ഗോളുകളും 96 അസിസ്റ്റുകളും ആണ് ഇതുവരെ നേടിയിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് ബ്രൂണോ. 339 മത്സരങ്ങളിൽ നിന്നും ഈ നേട്ടം കൈപ്പിടിയിലാക്കിയ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു കൊണ്ടായിരുന്നു ബ്രൂണോയുടെ മുന്നേറ്റം. ഇംഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണിയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. വെറും 295 മത്സരങ്ങളിൽ നിന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി റൂണി 200 ഗോൾ കോൺട്രിബ്യൂഷൻസ് സ്വന്തമാക്കിയത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 25 മത്സരങ്ങളിൽ നിന്നും 12 വിജയവും എട്ട് സമനിലയും അഞ്ച് തോൽവിയും അടക്കം 44 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൈവശമുള്ളത്. 47 പോയിന്റ് വീതം മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. 56 പോയിന്റ് ഉള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫെബ്രുവരി 11ന് വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.
Bruno Fernandez has achieved a new milestone. Bruno has managed to achieve 200 goal contributions for Manchester United Bruno, who has played in 314 matches for United, has scored 104 goals and provided 96 assists so far. Bruno is also the second fastest player to reach this milestone for Manchester United. Bruno's progress was made by surpassing Portuguese legend Cristiano Ronaldo, who achieved this feat in 339 matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."