HOME
DETAILS

സൂരജ് ലാമയുടേത് കൊലപാതകം, നീതി വേണമെന്ന് കുടുംബം; മൃതദേഹം സംസ്‌കരിച്ചു

  
February 08, 2026 | 7:36 AM

sooraj-lama-death-murder-allegation-family-demands-justice

തിരുവനന്തപുരം: കുവൈറ്റില്‍ നിന്ന് നാടുകടത്തിയ ബംഗളുരു സ്വദേശി സൂരജ് ലാമയുടേത് മരണമല്ല, കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ സൂരജ് ലാമ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും കുടുംബം പറഞ്ഞു. നീതി കിട്ടാന്‍ കേരള സമൂഹമാകെ കൂടെയുണ്ടാകണമെന്നും ലാമയുടെ ഭാര്യ റിനി ലാമ പറഞ്ഞു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം കളമശേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് സമീപമുള്ള ചതുപ്പുനിലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം 2025 ഒക്ടോബര്‍ അഞ്ചിന് കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് നാടുകടത്തപ്പെട്ട ശേഷം കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

വര്‍ഷങ്ങളായി കുവൈറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന സൂരജ് ലാമ, മദ്യത്തില്‍ വിഷബാധയേറ്റതിനെ തുടര്‍ന്ന് ഉണ്ടായ അക്യൂട്ട് ടോക്സിക് ല്യൂക്കോഎന്‍സെഫലോപ്പതി ബാധിച്ച് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഓര്‍മക്കുറവും ദിശാബോധമില്ലായ്മയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കുവൈറ്റ് അധികൃതര്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തി, ബെംഗളൂരുവിലെ കുടുംബത്തെ ശരിയായ രീതിയില്‍ അറിയിക്കാതെയായിരുന്നു അത്. 2025 ഒക്ടോബര്‍ അഞ്ചിന് അദ്ദേഹം കൊച്ചിയില്‍ എത്തി.

പിന്നീട് ആലുവ മെട്രോ സ്റ്റേഷന്‍, തൃക്കാക്കര, കളമശേരി എന്നിവയുള്‍പ്പെടെ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ലാമയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 10 ന് തൃക്കാക്കര പൊലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് കളമശേരിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം എവിടെയാണെന്ന് അജ്ഞാതമായി തുടര്‍ന്നു. ഒക്ടോബര്‍ എട്ടിന് ഭാര്യ നെടുമ്പാശേരി പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

The family of Sooraj Lama, a Bengaluru native who was deported from Kuwait, has alleged that his death was not natural but a murder, and has demanded justice. The family stated that timely medical attention could have saved his life and urged Kerala society to stand with them in their fight for justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  10 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  10 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  10 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  10 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  10 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  10 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  10 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  10 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  10 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  10 days ago