HOME
DETAILS

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

  
February 08, 2026 | 7:14 AM

Assam BJP Faces Fury Over Video Depicting CM Shooting Muslims

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം വിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന വിഡിയോ ഔദ്യോഗിക എക്‌സ് (മുന്‍പ് ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പങ്കുവെച്ച ബി.ജെ.പി നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ്ലിംകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി വെടിവെക്കുന്നതായി ചിത്രീകരിക്കുന്ന എ.ഐ നിര്‍മ്മിത വിഡിയോയാണ് വിവാദമായത്. പ്രതിഷേധം കനത്തതോടെ ബി.ജെ.പി വീഡിയോ പിന്‍വലിച്ചെങ്കിലും ഇതിനെതിരെ സുപ്രിംകോടതി ഇടപെടണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. 'വിദേശികളില്ലാത്ത അസം', 'പാകിസ്താനിലേക്ക് പോകൂ' തുടങ്ങിയ വിദ്വേഷ വാചകങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. 

പ്രതിപക്ഷത്തിന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം

വീഡിയോ വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. 'ന്യൂനപക്ഷങ്ങളെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊല്ലുന്ന വിഡിയോ പങ്കുവെക്കുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നമാണ്. ഇത് വെറുമൊരു ട്രോള്‍ വീഡിയോ അല്ല, മറിച്ച് തലപ്പത്തുനിന്ന് ഒഴുകുന്ന വിഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷയില്ല, എന്നാല്‍ നീതിന്യായ വ്യവസ്ഥ ഇടപെടണം,- അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യ സന്ദര്‍ശിക്കുന്ന വേളയില്‍ പ്രധാനമന്ത്രി ഇത്തരം പ്രവൃത്തികള്‍ക്ക് മൗനാനുവാദം നല്‍കുന്നത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് കേരള ഘടകം വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ പ്രവര്‍ത്തിക്ക് ബിജെപി മാപ്പുപറയണമെന്നും ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വെടിയുണ്ടകള്‍ യഥാര്‍ത്ഥത്തില്‍ തുളച്ചുകയറുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ നെഞ്ചിലാണെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡി അഭിപ്രായപ്പെട്ടു. വിഡിയോ ഡിലീറ്റ് ചെയ്ത് ബി.ജെ.പി ഭീരുത്വമാണ് കാണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ പരിഹസിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ ഗൗരവകരമായ ക്രിമിനല്‍ കുറ്റമായാണ് വിശേഷിപ്പിച്ചത്. 

നേരത്തെയും സമാനമായ രീതിയില്‍ 'മുസ്ലിം മുക്ത ഭാരതം' എന്ന പ്രമേയത്തില്‍ വിദ്വേഷ വീഡിയോകള്‍ അസം ബിജെപി പങ്കുവെച്ചിരുന്നു. ബംഗാളി മുസ്ലിംകളെ (മിയ) വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും അവരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

English Summary: An official video shared by the Assam BJP, showing CM Himanta Biswa Sarma targeting and shooting Muslims using AI-generated visuals, has ignited nationwide outrage. While the BJP deleted the video following a backlash, opposition leaders including K.C. Venugopal and Imran Pratapgarhi condemned it as an incitement to genocide and a direct attack on the Indian Constitution. Prominent figures have called for the Supreme Court's intervention and the immediate dismissal of the Chief Minister, especially as the provocative content coincides with ongoing communal tensions and upcoming elections in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  11 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  11 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  11 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  11 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  11 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  11 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  11 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  11 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  11 days ago