'ലോകകപ്പിൽ കളിക്കാൻ പറ്റിയില്ലെങ്കിൽ വിരമിക്കും' വമ്പൻ പ്രഖ്യാപനത്തിനൊരുങ്ങി നെയ്മർ
2026 ഫിഫ ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ നെയ്മറിന്റെ ഒരേയൊരു ലക്ഷ്യം ലോകകപ്പാണെന്നും അതുകൊണ്ട് തന്നെ ഈ വലിയ ടൂർണമെന്റിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ വിരമിക്കാനുള്ള തീരുമാനം നെയ്മർ ആലോചിക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇടക്കിടെ വരുന്ന പരുക്കാണ് നെയ്മറിന് തിരിച്ചടിയാവുന്നത്.
കാർലോ അൻസലോട്ടി ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ നെയ്മറെ ഉൾപ്പെടുത്തുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ വിനീഷ്യസ് ജൂനിയർ, റാഫിഞ്യാ എന്നിവരാണ് ബർസീലിയൻ മുന്നേറ്റ നിരയിലേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. ബ്രസീലിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്, ഒളിമ്പിക് ഗോൾഡ് എന്നീ കിരീടങ്ങൾ നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും നെയ്മറിന് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലോകകപ്പ് നേടി തന്റെ കരിയർ പൂർണമാക്കാനാവും നെയ്മർ ലക്ഷ്യം വെക്കുക.
ഡിസംബർ 22ന് നടന്ന വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നെയ്മർ ഇപ്പോൾ വിശ്രമത്തിലാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന ബ്രസീലിയൻ സീരി എ സീസണിലൂടെ താരം വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-ലെ ലോകകപ്പിൽ ബ്രസീലിനായി ബൂട്ട് കെട്ടുക എന്നതാണ് നെയ്മറുടെ നിലവിലെ പ്രധാന ലക്ഷ്യം. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്കോറർ.
2023 ഒക്ടോബറിൽ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുമ്പോളാണ് നെയ്‌മറുടെ എസിഎൽ പൊട്ടുകയും മെനിസ്‌കസിന് പരിക്കേൽക്കുകയും ചെയ്തത്. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അൽ-ഹിലാലിൽ നിന്ന് ജനുവരിയിൽ സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്നങ്ങളും നെയ്മറെ അലട്ടിയിരുന്നു.
Brazilian superstar Neymar is reportedly set to retire from football if he is unable to play in the 2026 FIFA World Cup. Neymar's only goal at the moment is the World Cup and is reportedly considering retiring if he is unable to play in this big tournament. Neymar has been plagued by injuries. Fans are confident that Carlo Ancelotti will include Neymar in Brazil's World Cup squad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."