സ്വന്തം ഡി.എൻ.എ ഉപയോഗിച്ച് 'സൂപ്പർ വംശം' സൃഷ്ടിക്കാൻ എപ്സ്റ്റീൻ ശ്രമിച്ചു
വാഷിങ്‌ടൺ: ബാലലൈംഗിക കുറ്റവാളി ജെഫ്രി എക്സ്റ്റീൻ തന്റെ സ്വന്തം ഡി.എൻ.എ ഉപയോഗിച്ച് മനുഷ്യരുടെ ഒരു 'സൂപ്പർ വംശം' സൃഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് വെളിപ്പെടുത്തൽ. നാസികൾക്ക് ശേഷം 'ബേബി റാഞ്ചിന്' എപ്സ്റ്റീൻ ശ്രമിച്ചെന്നും നിരവധി സ്ത്രീകളെ ഗർഭം ധരിപ്പിക്കാൻ ശാസ്ത്രജ്ഞരുടെ സഹായം തേടിയെന്നും വിവരമുണ്ട്. ന്യൂയോർക്ക്-ടൈംസാണ് എക്സ്റ്റീൻ രേഖകളെ ഉദ്ധരിച്ചത്.
ന്യൂ മെക്സിക്കോയിലെ തന്റെ ഫാം ഹൗസിൽ സ്ത്രീകളെ ഗർഭം ധരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എപ്സ്റ്റീൻ ശാസ്ത്രജ്ഞരോടും മറ്റുള്ളവരോടും പറഞ്ഞിരുന്നുവെന്ന് പത്രം റിപ്പോർട്ട് ചെയ്തു. ഈ ആശയത്തെ പലരും 'ബേബി റാഞ്ച്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകൾ തന്റെ ബീജം ഉപയോഗി ച്ച് ബീജസങ്കലനം ചെയ്ത് കുട്ടികൾക്ക് ജന്മംനൽകുന്ന ഒരു സ്ഥലമായി എക്സ്റ്റീൻ ഫാം ഹൗസിനെ മാറ്റാൻ ആഗ്രഹിച്ചിരുന്നു.
എന്നാൽ പദ്ധതി നടപ്പായതിന് തെളിവില്ലെന്നും പത്രം പറഞ്ഞു. തന്റെ ഡി.എൻ.എയിലുള്ള ഒരു വംശപരമ്പര വ്യാപിക്കുന്നതിന് ജനിതക എൻജിനീയറിങ് സാങ്കേതിക വിദ്യകളെ കുറിച്ചാണ് ശാസ്ത്രജ്ഞരുമായി എപ്സ്റ്റീൻ ആശയവിനിമയം നടത്തിയത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാസികൾ മുന്നോട്ടുവച്ച സെലക്ടീവ് ബ്രീഡിങ്ങിലൂടെ മാനവികതയെ മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രത്യയശാസ്ത്രമാണ് എപ്സ്റ്റീനും പിന്തുടർന്നതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.
14 വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റക്കാരനല്ലെന്ന് വിധിക്കപ്പെട്ടതോടെ എക്സ്റ്റീൻ തടവിൽ നിന്ന് മോചിതനായിരുന്നു. ഇതിനു ശേഷമാണ് എക്സ്റ്റീൻ കൂടുതൽ നേതാക്കളെ ബന്ധപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."