HOME
DETAILS

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

  
February 09, 2026 | 6:38 AM

sourav ganguly praises indian t20 captain suryakumar yadav

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമായിരിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ, അമേരിക്കയുടെ മറുപടി 132 റൺസിൽ അവസാനിച്ചു.

മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ സ്‌കൈ 49 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയാണ് തിളങ്ങിയത്. 10 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്സ്.

ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ലോകകപ്പിലെ പ്രകടനങ്ങളെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരാവുമെന്നും സൂര്യകുമാർ യാദവ് ടി-20 ഫോർമാറ്റിലെ ഒരു ചാമ്പ്യൻ താരമാണെന്നും ഗാംഗുലി പറഞ്ഞു. 

''ബൗളിങ്, ബാറ്റിങ്, ഫീൽഡിങ് തുടങ്ങിയ എല്ലാ മേഖലയിലും വളരെ ബാലൻസായുള്ള ശക്തമായ ടീമാണ് ഇന്ത്യ. 2026 ഐസിസി ടി-20 ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഇന്ത്യക്കാണ്. ഒരുപാട് റൺസ് നേടിയാണ് സൂര്യകുമാർ യാദവ് ടൂർണമെന്റിലേക്ക് എത്തിയത്. അദ്ദേഹം ടി-20 ഫോർമാറ്റിലെ ഒരു ചാമ്പ്യൻ താരമാണ്'' സൗരവ് ഗാംഗുലി പറഞ്ഞു. 

മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സ്‌കൈ തന്നെയാണ്. ഇതോടെ ടി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന താരമായും സൂര്യകുമാർ മാറി. 17ാം തവണയാണ് സ്‌കൈയെ തേടി ഈ നേട്ടമെത്തിയത്. 16 തവണ ഇന്റർനാഷണൽ ടി-20യിൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടിയ വിരാട് കോഹ്‌ലിയെ മറികടന്നാണ് സൂര്യ ഒന്നാമനായത്. 

Former Indian captain Sourav Ganguly has praised the Indian team's performance in the World Cup and captain Suryakumar Yadav. Ganguly said that India will be the World Cup champions and Suryakumar Yadav is a champion player in the T20 format.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  8 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  8 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  8 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  8 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  8 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  8 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  8 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  8 days ago