HOME
DETAILS

എന്തിനാണ് വെറുതേ കാശ് കളയുന്നത്; ഡല്‍ഹി യാത്ര വേണ്ടെന്ന് വച്ചതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ

  
February 09, 2026 | 10:15 AM

r-sreelakha-explains-skipping-delhi-trip-bjp-councillors

തിരുവനന്തപുരം: ബി.ജെ.പി കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ നിന്ന് വിട്ടുനിന്നതില്‍ വിശദീകരണവുമായി റിട്ട.ഡി.ജി.പിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡു കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. ഡല്‍ഹിക്ക് പോകാതിരുന്നത് നീരസം കൊണ്ടല്ലെന്നും ഈ പ്രായത്തില്‍ ദീര്‍ഘമായ യാത്ര നടത്താന്‍ പ്രയാസമെന്നും ആര്‍. ശ്രീലേഖ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 

പാര്‍ട്ടി വിമാനയാത്രയെ പറ്റി പറഞ്ഞെങ്കിലും ഒഴിവാക്കിയത് പൈസ അനാവശ്യമായി മുടക്കാതിരിക്കാനാണ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ചെലവ് വഹിക്കാന്‍ കഴിവില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവര്‍ഷവും കൗണ്‍സിലറായി തുടരാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ കടുത്ത അമര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി.ജെ.പി പൊതുസമ്മേളന വേദിയിലും ശ്രീലേഖ പരസ്യമാക്കിയിരുന്നു. വേദിയില്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്തെങ്ങും പോകാതെയും സംസ്ഥാന നേതാക്കളുമായി മിണ്ടാതെയും മാറിനിന്ന ശ്രീലേഖയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വി.വി. രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കുമ്പോഴും, ആ പരിസരത്തേക്ക് പോലും പോകാതെ ശ്രീലേഖ തന്റെ ഇരിപ്പിടത്തില്‍ ഒറ്റയ്ക്ക് മാറിനിന്നു.

വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്തുമായുള്ള ഓഫീസ് മുറി വിവാദവും ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ശ്രീലേഖ പലകാര്യങ്ങളും ചെയ്യുന്നതെന്ന വിമര്‍ശനം ആ സമയത്ത് ബി.ജെ.പിയില്‍ ഉയര്‍ന്നിരുന്നു. വിജയിച്ച കൗണ്‍സിലര്‍മാര്‍ക്കുള്ള ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിലും ശ്രീലേഖ പങ്കെടുത്തിരുന്നില്ല.

 

Former DGP and BJP councillor from Sasthamangalam ward in the Thiruvananthapuram Corporation, R Sreelakha, has clarified her decision to skip the Delhi trip undertaken by BJP councillors. In a video shared on Facebook, she said her absence was not due to resentment but because undertaking a long journey at her age was difficult.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  4 days ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  4 days ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  4 days ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  4 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  4 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  4 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  4 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  4 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  4 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  4 days ago