HOME
DETAILS

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

  
February 10, 2026 | 4:04 AM

CJ Roys death was not caused by pressure from officials no one has any investment in the company MD says false propaganda

കൊച്ചി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ റോയിയെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും അവർ കമ്പനിയുടെ ശത്രക്കളല്ലെന്നും ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ ആത്മഹത്യയ്ക്ക് ശേഷം കമ്പനി നടത്തിയ ആദ്യ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.  

അന്വേഷണത്തിൽ തൃപ്തിയുണ്ട്. ആദായനികുതി ഉദ്യോഗസർ ആരെയും അധിക്ഷേപിച്ചിട്ടില്ല. ആരെങ്കിലും അധിക്ഷേപിച്ചാൽ കേട്ടുനിൽക്കുന്ന ആളല്ല റോയി. സാധാരണ നടപടികളുടെ ഭാഗമായുള്ള പരിശോധനയാണ് നടന്നത്. കുറ്റകൃത്യം കണ്ടതുകൊണ്ട് നടത്തിയ പരിശോധനയല്ല, പതിവ് പരിശോധന മാത്രം. ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്താറുള്ളതുപോലെ തന്നെയാണിതും. പരിശോധനകളുമായി കമ്പനി പൂർണമായും സഹകരിച്ചിട്ടുണ്ട്. റോയിയുടെ സഹോദരൻ്റെ പ്രസ്താവന പെട്ടെന്നുള്ള വൈകാരിക പ്രകടനം മാത്രമായിരുന്നു. റോയിയുടെ മരണത്തിന് പിന്നാലെ കുടുംബത്തെയും കമ്പനിയെയും തകർക്കുന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ ചില യൂട്യൂബർമാർ ശ്രമിക്കുന്നുണ്ട്. മരിച്ചയാളെ വേട്ടയാടുന്നത് മേച്ഛമാണ്. കള്ളക്കടത്ത്, ബിനാമി ഇടപാടുകൾ കമ്പനിക്കില്ല. ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല. സീറോ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് ഗ്രൂപ്പ്. കടം വാങ്ങിയെന്ന് തെളിയിച്ചാൽ ഇരട്ടി തിരിച്ചുനൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും  സി.ജെ റോയിയുമായുള്ള ബന്ധം കാസിനോവ സിനിമ വഴിയാണ്.   കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ എല്ലാ സൈറ്റുകളിലും ജോലികൾ പുനഃരാരംഭിച്ചെന്നും ആർക്കും ആവലാതി വേണ്ടെന്നും പദ്ധതികളിലുള്ള  നിക്ഷേപം സുരക്ഷിതമാണെന്നും ടി.എ.ജോസഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  15 days ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  15 days ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  15 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  15 days ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  15 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  15 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  15 days ago
No Image

സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ

National
  •  15 days ago
No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  15 days ago