HOME
DETAILS

ആണവ ചര്‍ച്ച: ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഇറാന്‍ 

  
Web Desk
February 11, 2026 | 4:01 AM

trump and netanyahu meet at white house amid iran nuclear talks

വാഷിങ്ടണ്‍: ഇറാന്‍ ആണവ ചര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. വൈറ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനായിരിക്കും നെതന്യാഹുവിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

2025ല്‍  ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ആറാം തവണയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഒക്ടോബറില്‍ അവര്‍ ജറുസലേമിലും കൂടിക്കാഴ്ച നടത്തിയിരുന്നു.

പരസ്യശത്രുക്കളായ ഇറാനും അമേരിക്കയും ഒമാനില്‍ ചര്‍ച്ചകള്‍ നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.  ഇറാനുമായി മറ്റൊരു റൗണ്ട് ചര്‍ച്ചകള്‍ നടക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, യു.എസുമായുള്ള ചര്‍ച്ച ആണവ പദ്ധതിക്കപ്പുറത്തേക്ക് പോകില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു.യു.എസ് ഭീഷണികളെ തള്ളി യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശത്തില്‍ ഉറച്ചുനില്‍ക്കുമെന്ന നിലപാടില്‍ തന്നെയാണ് ഇറാനുള്ളത്. മേഖലയില്‍ സമാധാനം രൂപപ്പെടുത്താനുള്ള നയതന്ത്ര ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ഇസ്‌റാഈല്‍ നീക്കം തിരിച്ചറിയണമെന്ന്  ട്രംപിനോട് ഇറാന്‍ ആവശ്യപ്പെട്ടു.   

അതിനിടെ, ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നെതന്യാഹു ട്രംപിന് കൈമാറുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കക്കു മേല്‍ സമ്മര്‍ദം ചെലുത്താനാണ് നെതന്യാഹു വാഷിങ്ടണില്‍ എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

ഇറാനുമായുള്ള ചര്‍ച്ചയുടെ തത്വങ്ങള്‍ ട്രംപിന്‌കൈമാറുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് നെതന്യാഹു പ്രതികരിച്ചു. ആണവ വിഷയത്തില്‍ മാത്രം ചര്‍ച്ച പരിമിതപ്പെടുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന കാര്യം നെതന്യാഹു ട്രംപിനെ അറിയിക്കും. ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനു പുറമെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി നിജപ്പെടുത്തുക, ഹൂതികള്‍ ഉള്‍പ്പടെ ഇറാന്‍ അനുകൂല മിലീഷ്യകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും നടപ്പാക്കാന്‍ ഇറാന്‍ തയാറാകണമെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.

അതിനിടെ, ആണവ കരാര്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ് അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

us president donald trump and israeli prime minister benjamin netanyahu hold crucial talks at the white house focusing on iran nuclear negotiations, ballistic missile program and regional security concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  5 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  5 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  5 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  5 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  5 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  5 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  5 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  5 days ago
No Image

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

Kerala
  •  5 days ago