HOME
DETAILS

കാനഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്, കൊല്ലപ്പെട്ടവരില്‍ അക്രമിയുമെന്ന് റിപ്പോര്‍ട്ട്

  
Web Desk
February 11, 2026 | 6:06 AM

10 killed 25 injured in canada school shooting female suspect found dead

ഒട്ടാവ: കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റതായും പൊലിസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയാണെന്നാണ് കരുതുന്നതെന്നും പൊലിസ് വ്യക്തമാക്കി.

അക്രമി ഒരു സ്ത്രീയാണ്. ഇവര് സ്വയം വെടിവെച്ച് മരിച്ചതാവാനാണ് സാധ്യതയെന്നും പൊലിസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും.  

ആറ് പേര്‍ സ്‌കൂളിനുള്ളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.  ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്, രണ്ട് പേരെ സമീപത്തെ താമസസ്ഥലത്തും കണ്ടെത്തി.

ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലെത്തിച്ചത്. 
ആക്രമണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിക്കുകയാണ്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഏകദേശം 100 പേരെ സ്‌കൂളില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി ആര്‍സിഎംപിയുടെ നോര്‍ത്ത് ഡിസ്ട്രിക്റ്റ് ചീഫ് സൂപ്രണ്ട് കെന്‍ ഫ്‌ലോയ്ഡ് പറഞ്ഞു. വെടിവയ്പ്പിന് പ്രേരണ എന്താണെന്ന് പോലീസിന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഭവസമയത്ത് മറ്റ് കുട്ടികളോടൊപ്പം ഒരു ക്ലാസ് മുറിയിലെ ഒരു അലമാരയില്‍ ഒളിച്ചിരിക്കേണ്ടിവന്നതായി സ്‌കൂളിലെ ഒരു ഒമ്പതാം ക്ലസ് വിദ്യാര്‍ഥി പ്രതികരിച്ചു. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി അപലപിച്ചു. 

ten people were killed and 25 injured in a school shooting in canada. police say the suspected female attacker is believed to have died from a self-inflicted gunshot wound. investigation is ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  10 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  10 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  10 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  10 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  10 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  10 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  10 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  10 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  10 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  10 days ago