HOME
DETAILS

ശുചിത്വ വീഴ്ചകള്‍ക്കെതിരെ നടപടി ശക്തം; ദക്ഷിണ ശര്‍ഖിയയില്‍ 80 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

  
Web Desk
February 11, 2026 | 1:12 PM

south sharqiyah municipality destroys 80kg unfit food

 


മസ്‌കത്ത്: പൊതുജനാരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കി ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 80 കിലോയ്ക്കടുത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള നിരന്തര നടപടികളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി ശക്തമായ പരിശോധന നടത്തിയത്.

വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35 ഭക്ഷണശാലകളും, വ്യാപാര സ്ഥാപനങ്ങളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പരിശോധനയില്‍ ഒന്‍പത് ആരോഗ്യനിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കല്‍, ആവശ്യമായ താപനില പാലിക്കാതെയുള്ള സംഭരണം, ശുചിത്വക്കുറവ് എന്നിവ പ്രധാനമായും കണ്ടെത്തിയ വീഴ്ചകളിലുണ്ട്.

ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങള്‍ക്ക് എതിരെ ഉടന്‍ നടപടി സ്വീകരിക്കുകയും, ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 79.596 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ഇറച്ചി, പാകം ചെയ്ത ഭക്ഷണം, ശീതീകരണം ആവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യാപാരികള്‍ക്ക് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള വീഴ്ചകള്‍ക്ക് യാതൊരു വിധത്തിലുള്ള ഇളവും അനുവദിക്കില്ലെന്നും പരിശോധനകള്‍ തുടര്‍ന്നും ശക്തമായി നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും, സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ നടപടികള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

 

Nearly 80kg of food unfit for human consumption was seized and destroyed during a municipality inspection campaign in South Sharqiyah. Authorities inspected 35 establishments and recorded nine health violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  3 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  3 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  3 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  3 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  3 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  3 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  3 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  3 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  3 days ago