കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ; കാലിക്കറ്റിൽ അസി. പ്രൊഫസർ
1.കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പിൽ KIREAP ന്റെ ധനസഹായത്തോടെ നടത്തുന്ന പദ്ധതിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്കൽ മോഡലിങ്, കംപ്യൂട്ടേഷണൽ ആൻഡ് ഡീപ്പ് ലേണിങ് എന്നീ രണ്ട് ഗവേഷണ മേഖലയിലാണ് ഒഴിവുകൾ. മാത്തമാറ്റിക്കൽ മോഡലിങിനായി ഗണിത ശാസ്ത്രത്തിൽ പിഎച്ച്.ഡി യും മാത്തമാറ്റിക്കൽ മോഡൽസ് ഉണ്ടാക്കുവാനുള്ള പരിചയവുമാണ് യോഗ്യത. കംപ്യൂട്ടേഷണൽ ആൻഡ് ഡീപ്പ് ലേണിംഗിനായി കംപ്യൂട്ടർ സയൻസ്/ഫിസിക്‌സിൽ പിഎച്ച്.ഡിയും ഡീപ്പ് ലേർണിങ്/ന്യൂറോ ലേർണിങ്/ കംപ്യൂട്ടേഷണൽ മോഡലിങ്ങിൽ പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും ഗവേഷണ പരിചയത്തിന്റെ ചെറുകുറിപ്പും [email protected] എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 22ന് മുൻപായി അയക്കണം. ഫോൺ: 0484-2862461.
2. കാലിക്കറ്റിൽ അസി. പ്രൊഫസർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദിപഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി ഭാഷാസാഹിത്യത്തിലുള്ള പി.ജിയോ തത്തുല്യ ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. നെറ്റ്/ ജെ.ആർ.എഫ്., എം.ഫിൽ, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ നാളെ രാവിലെ 10 മണിക്ക് അഭിമുഖത്തിനായി അസൽരേഖകളും പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
സർവകലാശാലയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ സ്വയംഭരണസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ഇ./ എം.ടെക്. കംപ്യൂട്ടർ സയൻസ്/എം.സി.എ./ എം.എസ് സി. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യയോഗ്യത. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം സർവകലാശാലാ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ്: 1165 രൂപ. വിശദവിജ്ഞാപനം https://uoc.ac.in ൽ.
cusat post-doctoral fellow; assistant professor at calicut university.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."