HOME
DETAILS

മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച ശേഷം ഏറ്റവും ഒടുവിൽ മതിയോ?; എയിംസിന് അടിക്കേണ്ട ചായം വരെ നിശ്ചയിച്ചിരുന്നു; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി

  
Web Desk
February 13, 2026 | 2:10 PM

should we wait until every other state gets one john brittas mp mocks suresh gopi says even the paint for aiims was decided

ന്യൂഡൽഹി: കേരളത്തിലെ എയിംസ് (AIIMS) വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും ബ്രിട്ടാസ് പരിഹസിച്ചു. കേന്ദ്രമന്ത്രിയെ ഓർത്ത് തനിക്ക് അനുതാപമുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യരംഗത്ത് മികച്ചുനിൽക്കുന്ന കേരളത്തോട് കേന്ദ്രം മര്യാദ കാട്ടണം. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പരിഗണന കേരളത്തിന് എന്തുകൊണ്ട് നൽകുന്നില്ല? എന്നും ബ്രിട്ടാസ് ചോദിച്ചു. ബജറ്റിന് മുൻപ് തൃശൂരിലോ ആലപ്പുഴയിലോ എയിംസ് വരുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബജറ്റിൽ തഴയപ്പെട്ടപ്പോൾ രക്ഷപ്പെടാൻ വേണ്ടിയാണ് ഇപ്പോൾ മുൻ നിലപാടുകൾ മാറ്റുന്നത്. സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത് ഒഴികഴിവുകൾ മാത്രമാണ്. അർഹമായ സമയത്ത് സംസ്ഥാനത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണം എന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ പാർലമെന്റ് നടത്തുന്ന രീതിയെയും ബ്രിട്ടാസ് വിമർശിച്ചു. സഭയിൽ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. ഇന്ത്യ-യുഎസ് കരാർ, എപ്‌സ്റ്റീൻ തുടങ്ങിയ വാക്കുകൾ പോലും സഭയിൽ ഉപയോഗിക്കാൻ പാടില്ലെന്ന നിലപാടിലാണ് കേന്ദ്രം. പ്രതിപക്ഷവുമായി ഒരു തരത്തിലുള്ള സഹകരണത്തിനും സർക്കാർ തയ്യാറാകുന്നില്ലെന്നും, ഇത്തവണത്തെ ബജറ്റ് ഒന്നിനും കൊള്ളാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മുഹമ്മദ് ദീപക്കിന് ലഭിക്കുന്ന ജനപിന്തുണയെ ബ്രിട്ടാസ് സ്വാഗതം ചെയ്തു. വെറുപ്പിന്റെ രാഷ്ട്രീയത്തിനിടയിൽ ദീപക്കിന് ലഭിക്കുന്ന ഈ സഹായങ്ങൾ ഒരു പ്രകാശകിരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 

The debate centered around the long-standing demand for an AIIMS (All India Institute of Medical Sciences) in Kerala. Brittas mocked Suresh Gopi’s previous assurances that the project was guaranteed for the state. He used biting sarcasm to point out that while Suresh Gopi had acted as if the project was so finalized that even the color of the paint for the building had been chosen, the actual Union Budget once again failed to allocate funds or a formal approval for the institute.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  5 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  5 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  5 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  5 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  5 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  5 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  5 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  5 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  5 days ago