HOME
DETAILS

വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിസിനസ്സ് പേരിലും തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയിൽ

  
Web Desk
February 13, 2026 | 3:59 PM

man from kannur arrested for raping and cheating divorced woman after promising marriage and business partnerships

കൊച്ചി: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിലായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പാതാള പുതിയ പുരയിൽ നിയാസ് (28) ആണ് കാലടി പൊലിസിന്റെ പിടിയിലായത്.

2022 മുതൽ 2023 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹമോചിതയായ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 16 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കൈക്കലാക്കി. പണവും സ്വർണ്ണവും തിരികെ ആവശ്യപ്പെട്ടപ്പോൾ യുവതിയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയിലുണ്ട്. 

പിടിയിലായ നിയാസ് മുൻപും സമാനമായ തട്ടിപ്പുകളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലിസ് കണ്ടെത്തി. റെയിൽവേയിൽ ടി.ടി.ആർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയതിന് ഷൊർണൂർ പൊലിസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കാലടി ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

kalady police have arrested niyas (28), a native of pappinisseri, kannur, for allegedly sexually assaulting and swindling a divorced woman. the accused befriended the victim and gained her trust by promising to marry her. under the pretext of starting a joint business, he reportedly took 16 sovereigns of gold and one lakh rupees from her between 2022 and 2023.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  6 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  6 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  6 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  6 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  6 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  6 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  6 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  6 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  6 days ago