HOME
DETAILS

സാങ്കേതിക തകരാര്‍; മുംബൈ-മസ്‌കത്ത് വിമാനം 12 മണിക്കൂര്‍ വൈകി

  
February 16, 2026 | 1:02 PM

air india express mumbai muscat flight delayed 12 hours

 


മസ്‌കത്ത്: മുംബൈയില്‍ നിന്ന് മസ്‌കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാറിനെ തുടര്‍ന്ന് 12 മണിക്കൂറോളം വൈകി.  നിശ്ചിത സമയത്ത് പുറപ്പെടാനായില്ലാത്തതിനാല്‍ നിരവധി യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായി.

ശനിയാഴ്ച രാത്രി നിശ്ചിത സമയമായ 9.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തുടര്‍ച്ചയായി വൈകിയത്. ആദ്യഘട്ടത്തില്‍ ചെറിയ സാങ്കേതിക പ്രശ്‌നമാണെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വൈകല്‍ നീണ്ടുപോയി. യാത്രക്കാരെ വിമാനം കയറ്റിയ ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് വിവരം. തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ക്കായി എല്ലാവരെയും ഇറക്കുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു.

വിമാനത്തില്‍ കുട്ടികളും പ്രായമായവരും രോഗികളും ഉള്‍പ്പെടെ ഏകദേശം 170ഓളം യാത്രക്കാരുണ്ടായിരുന്നു. രാത്രി വൈകിയ സമയമായതിനാല്‍ ഭക്ഷണവും വിശ്രമസൗകര്യങ്ങളും പരിമിതമായിരുന്നു. ചിലര്‍ക്ക് ആവശ്യമായ സഹായം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. പ്രത്യേകിച്ച് വയോധികരും ചെറിയ കുട്ടികളുമായെത്തിയ കുടുംബങ്ങളും ബുദ്ധിമുട്ട് നേരിട്ടതായി യാത്രക്കാര്‍ പറഞ്ഞു.

വിമാനം ഒടുവില്‍ രാവിലെ സമയത്താണ് പുറപ്പെട്ടത്. വൈകിയെത്തിയത് ചിലര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും സൃഷ്ടിച്ചു. മുന്‍കൂട്ടി അറിയിപ്പ് ലഭിക്കാതിരുന്നതും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതും യാത്രക്കാരുടെ ആശങ്ക കൂട്ടിയതായി പറയുന്നു.

വിമാനസുരക്ഷയെ മുന്‍ഗണന നല്‍കിയാണ് പരിശോധനകള്‍ നടത്തിയതെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചതെന്നും വിമാനകമ്പനി അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നടത്തുന്ന ഈ സര്‍വീസിന്റെ വൈകല്യം വീണ്ടും ഗള്‍ഫ് യാത്രക്കാരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. മുംബൈ-മസ്‌കത്ത് റൂട്ടില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ആവശ്യമാണ് എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

 

Air India Express flight from Mumbai to Muscat was delayed by nearly 12 hours due to a technical snag, leaving passengers stranded overnight at Mumbai airport before departure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  16 hours ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  17 hours ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  18 hours ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  18 hours ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  19 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  20 hours ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  20 hours ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  20 hours ago