HOME
DETAILS

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

  
Web Desk
February 17, 2026 | 2:59 PM

allegation of medical negligence at nedumangad district hospital newborn dies protest erupts as relatives block doctor

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.

പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ ഇന്നലെയാണ് പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ അഡ്മിറ്റ് ചെയ്തു. ഇന്ന് പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയ നിരഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് ബന്ധുക്കൾ പ്രധാനമായും ആരോപണമുന്നയിക്കുന്നത്. ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. ആശുപത്രി സൂപ്രണ്ടിനെയും ആർ.ഡി.ഒയെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പരിശോധനയിൽ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടാണ് ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് മറുപടി ലഭിക്കാതെ പിന്മാറില്ല എന്നും ബന്ധുക്കൾ പറഞ്ഞു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ആർ.ഡി.ഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

 

 

 

A newborn baby died at Nedumangad District Hospital following a cesarean section, leading to intense protests by relatives alleging medical negligence. Niranjana, a native of Palode, underwent surgery performed by gynecologist Dr. Bindu Sundar, but the baby passed away shortly after birth due to reported breathing difficulties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  2 days ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  2 days ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  2 days ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  2 days ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  2 days ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  2 days ago
No Image

കേരളം പോളിങ് ബൂത്തിലേക്ക്: പ്രചാരണം അവസാനഘട്ടത്തില്‍; കരുത്തുറ്റ പോരാട്ടവുമായി മുന്നണികള്‍   

Kerala
  •  2 days ago
No Image

യു.എസിന് ബദല്‍ നീക്കവുമായി ബ്രിട്ടന്‍; ഹോര്‍മുസ് തുറക്കാൻ ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളുടെ യോഗം ചേർന്നു

International
  •  2 days ago
No Image

രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്

Kerala
  •  2 days ago
No Image

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

Kerala
  •  2 days ago