HOME
DETAILS

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

  
Web Desk
February 18, 2026 | 9:54 AM

kochi junior film artist arrested for illegal midnight liquor supply

കൊച്ചി: നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന് വിളിക്കുന്ന ഷെഫീക്കിനെയാണ് (34) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 52 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.

നഗരത്തിലെ ബാറുകളും ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും അടച്ച ശേഷം മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്തായിരുന്നു ഷെഫീക്കിന്റെ കച്ചവടം. രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ സജീവമാകുന്നത്. ഫോൺ വഴിയും വാട്സാപ്പ് വഴിയും ആവശ്യക്കാരെ കണ്ടെത്തി ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റിരുന്നത്.

ദീർഘകാലമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സിനിമ-സീരിയൽ മേഖലയിലെ ബന്ധങ്ങൾ ഉപയോഗിച്ചാണോ മദ്യം സംഭരിച്ചതെന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.

 

 

junior film artist, identified as shefeek (alias alkku) from tirurangadi, was arrested by the excise department for running an illegal midnight liquor delivery service. officials seized 52 liters of foreign liquor from his possession. he reportedly targeted customers in kochi city after bars and outlets closed at midnight, selling the alcohol at significantly higher prices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ട്; എട്ടു വർഷം സ്വന്തമെന്ന് കരുതി വളർത്തിയ കുട്ടി കാമുകന്റേത്, ഒടുവിൽ പിതൃത്വം മാറ്റി ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago
No Image

The Strategic Map: U.S. Military Presence and the Iran-GCC Tensions

International
  •  3 days ago
No Image

ഭീഷണിക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി മിസൈൽ പ്രകോപനം

International
  •  3 days ago
No Image

പൂരത്തിനിടെ സംഘര്‍ഷം; സി.പി.എം നേതാവിന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

National
  •  3 days ago
No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  3 days ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  3 days ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  3 days ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  3 days ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  3 days ago

No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  3 days ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  3 days ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  3 days ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  3 days ago