HOME
DETAILS

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

  
Web Desk
February 18, 2026 | 11:24 AM

kerala-bar-timings-unified-not-extended-excise-minister-mb-rajesh

കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നിലവില്‍ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ അനുവദിച്ച സമയം രാവിലെ പത്തുമുതല്‍ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഈ സമയക്രമം ആണുള്ളതെന്നും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബാര്‍ ഫീസ് വാങ്ങി കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതി കുറേക്കാലമായി ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബാറുകളുടെയും ലൈസന്‍സ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാര്‍ ഉണ്ടാകും. അപ്പോള്‍ ഒരു വിവേചനം നിലനില്‍ക്കുന്നുണ്ട്. സമയം സംബന്ധിച്ചും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നിലനില്‍ക്കുന്ന സമയം മറ്റുള്ളവര്‍ക്കുകൂടി ബാധകമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 12 വരെയാണ്. കേരളം ഇപ്പോള്‍ ആക്കിയിരിക്കുന്നത് രാവിലെ 10 തൊട്ട് രാത്രി 12 വരെ ആണ്. ബെംഗളൂരു നഗരത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 മണിവരെയാണ്. അവിടെ ലൈസന്‍സ് ഫീസും വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. 

മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട എന്ന വെച്ചാല്‍ മതി. മദ്യനിരോധനം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ കുട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഉണ്ടായിരുന്ന സമയം, രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കി മാറ്റുകയായിരുന്നു. ബാര്‍ ഉടമകളുടെ ദീര്‍ഘകാല ആവശ്യം നിയമസഭാതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സാധിച്ചു നല്‍ക്കുകയായിരുന്നു. 


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ 11 തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സമയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്ന് ആവര്‍ത്തിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നല്‍കിയതിന് പിന്നില്‍ ബാറുടമകളുടെ കയ്യില്‍ നിന്ന് ലഭിക്കാനിടയുള്ള സാമ്പത്തികം കണ്ടെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.

2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ ബാറുകളുടെ സമയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 

 

Kerala Excise Minister M. B. Rajesh clarified that the state government has not extended bar working hours but merely unified them across Kerala. He stated that bars in designated tourism destinations were already permitted to operate from 10 am to 12 midnight, and the same timing has now been made applicable statewide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago