HOME
DETAILS

ജോലിയിൽ ശകാരിച്ചതിന് പ്രതികാരം? ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാർക്കെതിരെ കേസ്

  
Web Desk
February 20, 2026 | 9:50 AM

revenge for reprimand case filed against hospital staff for sprinkling cowhage powder in doctors room

കാസർകോട്: ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാർക്കെതിരെ പൊലിസ് കേസെടുത്തു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ടി.കെ ഷർമിനയുടെ പരാതിയിൽ ആശുപത്രി ജീവനക്കാരനായ ജയകൃഷ്ണൻ, ലാബ് ടെക്നീഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലിസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറുടെ മുറിയിലെ മേശയിലും കസേരയിലുമാണ് പ്രതികൾ നായ്ക്കുരണപ്പൊടി വിതറിയത്. മുറിയിൽ പ്രവേശിച്ച ഡോക്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊടി കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ജീവനക്കാരുടെ പങ്ക് വെളിപ്പെട്ടത്. 

ജോലിയിലുണ്ടായ വീഴ്ചയ്ക്ക് ഡോക്ടർ ഇവരെ രണ്ടുപേരെയും ശാസിച്ചിരുന്നു. ശകാരിച്ചതിലുള്ള വൈരാഗ്യം തീർക്കാനാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഡോക്ടർ ഉടൻ തന്നെ പൊലിസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ തെളിവായി ശേഖരിച്ച പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

 

 

Two employees of a private hospital in Mavungal, Kasaragod, were booked by the Hosdurg police for sprinkling cowhage (itching) powder in a doctor’s consultation room. The accused, identified as Jayakrishnan and Anjali, allegedly committed the act to seek revenge after the doctor, T.K. Sharmina, reprimanded them for their poor performance at work.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ ഇസ്റാഈലിന്റെ വൻ വ്യോമാക്രമണം: വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർത്തു; ആണവ നിലയത്തിന് ഭീഷണി

International
  •  16 hours ago
No Image

ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലേ... ഫോട്ടോ സഹിതം പരാതി നല്‍കൂ... 1000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം 

National
  •  17 hours ago
No Image

യുഎഇയിൽ സ്വദേശികൾക്ക് വൻ ആനുകൂല്യങ്ങൾ; നഫീസ് പദ്ധതി 2040 വരെ നീട്ടി

uae
  •  17 hours ago
No Image

പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി

International
  •  17 hours ago
No Image

രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ

Kerala
  •  17 hours ago
No Image

യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ; 14.7 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് കെസാഡ് ഗ്രൂപ്പ്

uae
  •  17 hours ago
No Image

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; 70 ലക്ഷം രൂപ അപഹരിച്ചെന്ന് ആരോപണം

Kerala
  •  18 hours ago
No Image

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

latest
  •  18 hours ago
No Image

ഗതാഗത വിപ്ലവത്തിന് കാതോർത്ത് യുഎഇ; ദുബൈ, ഷാർജ, അജ്മാൻ ഇമാറാത്തുകളെ ബന്ധിപ്പിച്ച് 600 കോടിയുടെ ഹൈവേ വരുന്നു

uae
  •  18 hours ago
No Image

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; യുഎസ് സമാധാന പദ്ധതി തള്ളി ഇറാൻ

International
  •  18 hours ago