HOME
DETAILS

വെറും 10 മിനിറ്റില്‍ തയ്യാറാക്കാം ഈ കൂള്‍ ഇളനീര്‍ പുഡിങ്..!

  
February 21, 2026 | 8:39 AM

tender coconut pudding a refreshing  creamy dessert recipe


ഇളനീര്‍ പുഡിങ് വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒന്നാണ്. വാടി തളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് ഇളനീര്‍ കുടിക്കുന്നത് നല്‍കുന്ന ആശ്വാസം ഒന്ന് വേറെ തന്നെയാണ്. ആ ഇളനീരിനെ ഒരു കിടിലന്‍ ഡെസേര്‍ട്ടായി മാറ്റിയാലോ? നാവില്‍ അലിഞ്ഞുചേരുന്ന മൃദുത്വവും ഇളനീരിന്റെ തനതായ സ്വാദും ഒത്തുചേരുന്ന 'ഇളനീര്‍ പുഡിങ്' ഒരു തരംഗമാണ്. കുറഞ്ഞ ചേരുവകള്‍ കൊണ്ട് അധികം അധ്വാനമില്ലാതെ നമുക്ക് ഇത് വീട്ടില്‍ തയ്യാറാക്കാം.

 

 

top.jpg


 ചേരുവകള്‍

ഇളനീര്‍ വെള്ളം: 2 കപ്പ്

ഇളനീര്‍: 1 കപ്പ് (ചെറുതായി അരിഞ്ഞത്)

പാല്‍: 2 കപ്പ്

കണ്ടന്‍സ്ഡ് മില്‍ക്ക്: ½ കപ്പ് (അല്ലെങ്കില്‍ നിങ്ങളുടെ മധുരത്തിനനുസരിച്ച്)

ചൈന ഗ്രാസ്: 10 ഗ്രാം (അല്ലെങ്കില്‍ ജലാറ്റിന്‍ 2 ടേബിള്‍ സ്പൂണ്‍)

 

 

puddii.jpg

 

പഞ്ചസാര: 2-3 ടേബിള്‍ സ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)

തയ്യാറാക്കുന്ന വിധം

ചൈന ഗ്രാസ് ചെറിയ കഷ്ണങ്ങളാക്കി അര കപ്പ് വെള്ളത്തില്‍ 10-15 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക. ശേഷം ഇത് അടുപ്പത്ത് വച്ച് നന്നായി അലിഞ്ഞു ചേരുന്നത് വരെ ചൂടാക്കുക.
ഒരു പാത്രത്തില്‍ പാലും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ചൂടാക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ തീ കുറച്ച് വച്ച് ഇതിലേക്ക് നേരത്തെ ഉരുക്കി വച്ചിരിക്കുന്ന ചൈന ഗ്രാസ് മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക.
അടുപ്പില്‍ നിന്നു പാല്‍ പാത്രം വാങ്ങി വയ്ക്കുക. ഇതിന്റെ ചൂട് അല്‍പം കുറഞ്ഞു വരുമ്പോള്‍ (പൂര്‍ണമായും തണുക്കരുത്) ഇതിലേക്ക് ഇളനീര്‍ വെള്ളം ചേര്‍ത്ത് ഇളക്കുക.

 

ttcc.jpg

 

പുഡിങ് സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിക്കുക. ഇതിനു മുകളിലായി ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇളനീര്‍ വിതറിക്കൊടുക്കുക.

സെറ്റ് ചെയ്യാന്‍ : ഇത് സാധാരണ താപനിലയില്‍ തണുത്ത ശേഷം 3-4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക (ഫ്രീസറില്‍ വയ്ക്കരുത്).

നന്നായി തണുപ്പിച്ച ശേഷം മുറിച്ച് വിളമ്പാം. വേണമെങ്കില്‍ മുകളില്‍ കുറച്ച് പിസ്തയോ കശുവണ്ടിയോ വിതറി കൂടുതല്‍ മനോഹരമാക്കാം.

 

ടിപ്പ്
ഇളനീര്‍ വെള്ളം ചേര്‍ക്കുമ്പോള്‍ പാല്‍ മിശ്രിതം അമിതമായി ചൂടുള്ളതാകരുത്, അങ്ങനെയായാല്‍ പാല്‍ പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.

 

A simple and refreshing Tender Coconut Pudding recipe made by combining milk, condensed milk, and tender coconut water with agar-agar for a creamy, melt-in-the-mouth dessert.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  5 days ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  5 days ago
No Image

യുഎഇയുടെ ആകാശക്കരുത്തിന് അടിത്തറയിട്ട നായകൻ; മേജർ ജനറൽ ഖാലിദ് അൽ ബുഐനിന്റെ വിസ്മയിപ്പിക്കുന്ന കരിയർ

uae
  •  5 days ago
No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  5 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  5 days ago
No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  5 days ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  5 days ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  5 days ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  5 days ago