HOME
DETAILS

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം

  
Web Desk
April 07, 2026 | 3:56 AM

supreme court begins hearing on sabarimala women entry case

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.  വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങൾ ബെഞ്ചിനുമുമ്പാകെ ഇന്നുമുതൽ ഒമ്പതുവരെ നടക്കും. വിധിയെ അനുകൂലിക്കുന്നവരുടെ വാദം 14 മുതൽ 16 വരെയും കേൾക്കും. 

2018ലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങൾ ക്രോഡീകരിക്കാൻ അഡ്വ. കൃഷ്ണ കുമാർ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രിംകോടതി നോഡൽ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോർഡ് ഉൾപ്പെടെ 53 കക്ഷികളാണ് വിധിക്കെതിരേ വാദം എഴുതിനൽകിയത്. വിധിയെ അനുകൂലിച്ച് 12 കക്ഷികളും വാദം എഴുതി സമർപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് ആരംഭിക്കുന്ന വാദംകേൾക്കലിൽ കോടതിയിൽ സർക്കാർ ഭാഗം വാദം എന്തുതന്നെയായിരുന്നാലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ നിർണായകമാവും. 

യുവതീപ്രവേശന വിലക്ക് സ്ത്രീകളോടുള്ള വിവേചനമാണെന്നാണ് സംസ്ഥാന സർക്കാർ 2018ൽ വാദിച്ചത്. തുടർന്ന് യുവതീപ്രവേശം അനുവദിച്ച് അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. എന്നാൽ, 2018ലെ വിധിയെ നേരിട്ട് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെയാണ് ഒമ്പതംഗ ബെഞ്ചിൽ സർക്കാർ വാദം സമർപ്പിച്ചത്.

A nine-judge Constitution Bench of the Supreme Court of India, headed by Chief Justice DY Chandrachud, will begin hearings today on the Sabarimala women entry case. Arguments from those seeking a review of the earlier verdict will be heard from today until the 9th. Supporters of the original judgment are scheduled to present their arguments from the 14th to the 16th, marking a critical phase in the high-profile legal battle.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  4 hours ago
No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  5 hours ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  5 hours ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  5 hours ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

uae
  •  5 hours ago
No Image

എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം

Kerala
  •  6 hours ago
No Image

69 തസ്തികകളിലെ സഊദിവല്‍കരണം: വിജ്ഞാപനം പുറത്ത്; പ്രവാസികള്‍ക്ക് ജോലി ലഭിക്കാത്ത തസ്തികളുടെ പൂര്‍ണപട്ടിക | Full List

Saudi-arabia
  •  6 hours ago
No Image

വോട്ടിങ് കാംപയിൻ: റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ച്‌ മുഖ്യ തെര. ഓഫിസറും കലക്ടറും

Kerala
  •  6 hours ago
No Image

'ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു'; മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രിയങ്ക

Kerala
  •  6 hours ago