മെസി കേരളത്തിൽ എത്തി; പക്ഷേ കളിക്കാനല്ല, മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ; തിരൂരിൽ വി. അബ്ദുറഹ്മാനെതിരെ മെസിമാരെ അണിനിരത്തി യുഡിവൈഎഫ് മെഗാറാലി
തിരൂർ: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ തിരൂരിൽ യുഡിവൈഎഫ് പ്രതിഷേധം. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വെറും പ്രഖ്യാപനം മാത്രമായിരുന്നു ഇതെന്ന് ആരോപിച്ച് യുഡിവൈഎഫ് പ്രവർത്തകർ തിരൂർ നഗരത്തിൽ മെഗാ റാലി സംഘടിപ്പിച്ചു. മെസിയുടെ വേഷമണിഞ്ഞ ആളെ അണിനിരത്തിയായിരുന്നു യുഡിവൈഎഫ് പ്രവർത്തകർ പ്രതീകാത്മകമായി മെഗാ റാലി സംഘടിപ്പിച്ചത്.
മെസി കേരളത്തിലേക്ക് വരില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായിരുന്നു ഈ 'മെസി പ്രഖ്യാപനം' എന്ന് യുഡിവൈഎഫ് നേതാക്കൾ ആരോപിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്.
പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കെ, അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിഷേധം എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ, മെസി വിവാദം തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് നേതൃത്വം പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."