'2018 ലെ പ്രളയം മനുഷ്യനിര്‍മിതം'; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍
ഇടുക്കി: 2018ലെ കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ലാഭമുണ്ടാക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കുരുതി കൊടുത്തതാണെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബ്ദസന്ദേശവും മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന് ഇതില്‍ പങ്കുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു.
''ഇത് ഒരുമാസം മുന്‍പേ തുറക്കേണ്ടതായിരുന്നു. അത് തുറക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട വെള്ളം കൊണ്ടുപോകും. ഒരു സ്വകാര്യ കമ്പനി മണലിന്റെ കരാര്‍ എടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ്. അത് മറിച്ചു വിറ്റാല്‍ 2000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടും. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട''- സംഭാഷണത്തില്‍ പറയുന്നു.
Congress leader Matthew Kuzhalnadan has released an audio clip allegedly featuring Minister Krishnankutty claiming that the 2018 Kerala floods were man-made. The revelation has sparked a major political controversy, with debates intensifying over the causes of the devastating floods. The issue is expected to trigger strong reactions from political parties and the public.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."