HOME
DETAILS

കോഴിക്കോട്ടേക്ക് വരുന്നത് ബീച്ച് കാണാന്‍ വേണ്ടിമാത്രമാണോ?... എങ്കില്‍ ഈ സ്‌പോട്ടുകള്‍ മിസ്സ് ചെയ്യണ്ട

  
April 07, 2026 | 5:19 AM

famous beaches and tourist spot in kozhikode

പ്രകൃതി സൗന്ദര്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൊണ്ട് ആഗോളതലത്തില്‍ തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കേരളം. സമ്പന്നമായ ജൈവവൈവിധ്യവും സവിശേഷമായ പ്രകൃതിദൃശ്യങ്ങളും കേരളത്തെ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. മലനിരകള്‍, ബാക്ക് വാട്ടറുകള്‍, കടല്‍ത്തീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവ കേരളത്തില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന പ്രകൃതി വിഭവങ്ങളാണ്.

അവധിക്കാലം തുടങ്ങിയതോടെ പലരും കുടുംബത്തോടൊപ്പവും ഫ്രണ്ട്‌സിനോടൊപ്പവുമായി വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടാവും. വണ്‍ഡേ പ്ലാന്‍ ഉള്‍പ്പടെ കയ്യിലുണ്ടാവും. ഒരോ ജില്ലകളിലും വളരെ പ്രസിദ്ധമായ സ്ഥലങ്ങളും അതിനേക്കാള്‍ കൂടുതല്‍ ഹിഡണ്‍ സ്‌പോട്ടുകളുമുണ്ടാകും. ഒട്ടുമിക്ക ആളുകളും ബീച്ചിന്റെ വൈബ് ആസ്വദിക്കാനാണ് കോഴിക്കോട് വരുന്നത്. അന്നാല്‍ കോഴിക്കോട് ബീച്ച് മാത്രമല്ല മനോഹരമായ സ്ഥലങ്ങളും ഇവിടെയുണ്ട്. 

കോഴിക്കോട് ബീച്ച്

ഏറെ വിനോദസഞ്ചാരികളെത്തുന്ന വളരെ പ്രസിദ്ധമായ ബീച്ചാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ നൈറ്റ് ലൈഫും ഭക്ഷണവും ആസ്വദിക്കാനാണ് ഒട്ടുമിക്ക ആളുകളും ഇങ്ങോട്ടെയ്ക്ക് എത്തുന്നത്. 

സാന്റ്ബാങ്കസ് ബീച്ച് 

കടലും കായലും സംഗമിക്കുന്ന വടകരയിലെ സാന്റ്ബാങ്ക്‌സ് പാര്‍ക്കും ബീച്ചും വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കോഴിക്കോട് നഗരത്തില്‍ 55 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌പോട്ട്. 

തിക്കോടി ഡ്രൈവിങ് ബീച്ച്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് തിക്കോടി ബീച്ച് സ്ഥിതി ചെയ്യുന്നു. ഇത് ഒരു ഡ്രൈവ് ഇന്‍ ബീച്ച് ആണ്. കോഴിക്കോട് നിന്ന് NH16 അല്ലെങ്കില്‍ NH66 വഴി 1 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെ എത്താം.

പയ്യോളി ബീച്ച് 

കോഴിക്കോട് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പയ്യോളി ബീച്ച്, നീണ്ടുകിടക്കുന്ന വെള്ളി മണല്‍ത്തരികളും ആടുന്ന ഈന്തപ്പനകളുടെ തോപ്പുകളും കൊണ്ട് വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ ആഴം കുറഞ്ഞ വെള്ളം ജല കായിക വിനോദങ്ങള്‍ക്ക് അനുയോജ്യമാണ്. തിക്കോടി ലൈറ്റ്ഹൗസാണ് ഇവിടുത്തെ മറ്റൊരു രസകരമായ കാഴ്ച. 

കാപ്പാട് ബീച്ച് 

കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ച് നിരവധി സുപ്രധാന സംഭവങ്ങള്‍ കണ്ട ഒരു സ്ഥലമാണ്. മലബാര്‍ തീരത്ത് സുഗന്ധവ്യഞ്ജന വ്യാപാരം അഭിവൃദ്ധിപ്പെട്ടത് ഇവിടെയാണ്. അടുത്തിടെയായി വളരെ നവീകരിച്ച പാര്‍ക്കും മറ്റു കൗതുക കാഴ്ചകളും ഇവിടെയുണ്ട്.

പാറപ്പള്ളി ബീച്ച്

കൊയിലാണ്ടിക്കടുത്തുള്ള കൊല്ലം ബീച്ചിലെ പാറകൊട്ടിലാണ് പാറപ്പപ്പള്ളി സ്ഥിതി ചെയ്യുന്നത്. പാറപ്പള്ളി ബീച്ചിനടുത്തുള്ള ഒരു പള്ളി സ്ഥിതിചെയ്യുന്നു. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം സുന്നി പള്ളിയാണ് പാറപ്പള്ളി മസ്ജിദ്. 

ചെട്ടികുളം ബീച്ച് 

കോഴിക്കോട് ടൗണില്‍ നിന്നും കണ്ണൂര്‍ റോഡ് വഴിയും ബീച്ച് റോഡ് വഴിയും എലത്തൂര്‍ ചെട്ടികുളം എന്ന സ്ഥലത്ത് നിന്ന് വലത് വശത്തേക്കുള്ള റോഡ് വഴി ചെട്ടികുളം ബീച്ചിലേക്കെത്തിച്ചേരാം.

കോരപ്പുഴ ബീച്ച് 

കോഴിക്കോട് നിന്ന് വെറും 30 മിനിറ്റ് യാത്ര ചെയ്താല്‍ എത്തിപ്പെടാന്‍ പറ്റുന്ന ഒരു ക്ലീന്‍ ബീച്ച് ആണ് കോരപ്പുഴ ബീച്ച്. 

ഭട്ട്‌റോഡ് ബീച്ച്

കോഴിക്കോട് ബീച്ചില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി സ്ഥിതി ചെയ്യുന്ന  മനോഹരമായ ബീച്ച്....! കോഴിക്കോട് ബീച്ചിലെ തിരക്കില്‍ നിന്നും മാറി സ്വസ്ഥമായി ഇരിക്കണമെന്നുള്ളവര്‍ക്ക് വരക്കല്‍ ബീച്ച്‌ലേക് വരാവുന്നതാണ്. വൃത്തിയായി പരിപാലിക്കുന്ന ബീച്ച് തന്നെയാണ്, ഫാമിലിയായും ഒരുപാട് പേര് എത്തുന്നുണ്ട്.

സൗത്ത് ബീച്ച്

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് കോഴിക്കോട് സൗത്ത് ബീച്ച്. കോഴിക്കോട് ടൗണിന്റെ ഹൃദയഭാഗത്തിലുള്ള തിരക്കേറിയ ബീച്ച് കൂടിയാണിത്. 

ഗോധീശ്വരം ബീച്ച്

കോഴിക്കോട് ബേപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശാന്തവും മനോഹരവുമായ ഒരു തീരപ്രദേശമാണ് ഗോധീശ്വരം ബീച്ച്. ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി നവീകരിച്ച ഈ ബീച്ച് താമസസൗകര്യങ്ങള്‍ക്കും , ശാന്തമായ അന്തരീക്ഷത്തിനും, സൂര്യാസ്തമയ കാഴ്ചകള്‍ക്കും പേരുകേട്ടതാണ്. 

ചാലിയം 

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ പുഴയും കടലുണ്ടിപ്പുഴയും അറബിക്കടലില്‍ ചേരുന്ന അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ഒരു തീരദേശ ഗ്രാമമാണ് ചാലിയം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; വംശീയ കലാപത്തിന്റെ തുടർച്ചയെന്ന് സംശയം

latest
  •  3 hours ago
No Image

നൊമ്പരമായി സുമയ്യ; പണമില്ലാത്തതിനാല്‍ യു.എ.ഇയില്‍നിന്ന് മയ്യിത്ത് നാട്ടിലെത്തിയത് ഒരു മാസത്തിന് ശേഷം; മരണക്കിടക്കയിലും മൂന്ന് കുഞ്ഞുമക്കളെ വിളിച്ചു

uae
  •  3 hours ago
No Image

മെസി കേരളത്തിൽ എത്തി; പക്ഷേ കളിക്കാനല്ല, മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ; തിരൂരിൽ വി. അബ്ദുറഹ്മാനെതിരെ മെസിമാരെ അണിനിരത്തി യുഡിവൈഎഫ് മെ​ഗാറാലി

Kerala
  •  4 hours ago
No Image

നായയുടെ കുര കേട്ട് പേടിച്ചു; രക്ഷപ്പെടാന്‍ കിണറ്റിന് മുകളില്‍ കയറി, വഴുതി വീണത് ആറടി താഴ്ചയിലേക്ക്

Kerala
  •  4 hours ago
No Image

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം

Kerala
  •  4 hours ago
No Image

'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  4 hours ago
No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  4 hours ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  4 hours ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  5 hours ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  5 hours ago