വൈക്കത്ത് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; നേതാക്കള്‍ക്കെതിരെ വീഡിയോ
കോട്ടയം: വൈക്കത്ത് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍.ചെല്ലപ്പന്‍ പുളിക്കശ്ശേരി(67)യെയാണ് തലയാഴത്തെ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ചെല്ലപ്പന്‍ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വീഡിയോ പുറത്തുവന്നു.
സി.പി.ഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വീഡിയോയില്‍ ചെല്ലപ്പന്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈക്കത്തെ സി.പി.ഐയ്ക്കാണെന്നും വീഡിയോയില്‍ പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ല. തന്റെ കാര്‍ഷിക ഗവേഷണങ്ങളെയും നഴ്സറിയെയും തകര്‍ക്കാന്‍ സി.പി.ഐ നേതാക്കള്‍ നിരന്തരം ശ്രമിച്ചു. തൈകള്‍ വില്‍പ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സി.പി.ഐ പ്രാദേശിക നേതാക്കള്‍ നശിപ്പിച്ചു.
സി.പി.ഐയുമായി ചെല്ലപ്പന് നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 2010ല്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫിസിന് മുന്‍പില്‍ താന്‍ നടത്തിയ നിരാഹാര സമരമാണ് സി.പി.ഐയുടെ ശത്രുതയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
കൃഷി മന്ത്രി പി. പ്രസാദിനെ കാണാനായി പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ചെല്ലപ്പന്‍ പറയുന്നു. തനിക്ക് അര്‍ഹമായ പ്രൊജക്റ്റുകളും ലൈസന്‍സുകളും നല്‍കുന്നതില്‍ മനപ്പൂര്‍വ്വം കാലതാമസം വരുത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
ജൈവ കര്‍ഷകനായ ചെല്ലപ്പന്‍ പക്ഷാഘാതം പിടിപെട്ട് വീല്‍ചെയറില്‍ ഇരുന്നാണ് കൃഷി കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രതിഷേധിച്ചെത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആര്‍.ഡി.ഒ എത്താതെ മൃതദേഹം അഴിച്ചുമാറ്റാനാകില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."