ശബ്ദരേഖ എഐ ആണോ എന്ന് പരിശോധിക്കണം; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കൃഷ്ണൻകുട്ടി; നിയമനടപടിക്ക് നീക്കം
പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച ആരോപണമാണിതെന്നും എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിൽ വീഴ്ച പറ്റിയെന്നും പെരിങ്ങൽക്കുത്ത് ഡാം തുറന്നതിൽ അഴിമതിയുണ്ടെന്നും മന്ത്രി ഒരു പാർട്ടി നേതാവിനോട് സമ്മതിക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് കുഴൽനാടൻ പുറത്തുവിട്ടത്. എന്നാൽ ഇത് എഐ നിർമ്മിതമാണോ (AI) എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുഴൽനാടന്റെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുൻ സ്റ്റാഫ് അംഗത്തിനെതിരെയും മന്ത്രി ആഞ്ഞടിച്ചു. അനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ച് സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് മന്ത്രി പറഞ്ഞു.
തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങളിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും, പ്രളയകാലത്തെ നടപടികളെല്ലാം ചട്ടപ്രകാരമാണെന്നും മന്ത്രി ആവർത്തിച്ചു.
K. Krishnankutty has rejected allegations made by Mathu Kuzhalnadan concerning the 2018 floods. The minister stated that the claims were politically motivated and announced plans to take legal action against the MLA. Kuzhalnadan had released an audio clip purportedly showing the minister admitting lapses in opening the Thottappally spillway and corruption in opening the Perinjalkuthu dam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."