HOME
DETAILS

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; വംശീയ കലാപത്തിന്റെ തുടർച്ചയെന്ന് സംശയം

  
April 07, 2026 | 4:52 AM

two children killed in early morning bomb attack in manipur

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ പുലർച്ചെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൊയ്‌രാങ് ട്രോങ്‌ലാവോബിയിലെ ഒരു സിവിലിയൻ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ, അഞ്ച് വയസ്സുകാരനും ആറ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മയെ ​ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കുടുംബം ഉറങ്ങുകയായിരുന്ന സമയത്താണ് വീടിന് നേരെ ആക്രമണമുണ്ടായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ചുരാചന്ദ്പൂർ കുന്നുകളുമായി അതിർത്തി പങ്കിടുന്ന ഇവിടെ മുൻപും സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2023 മുതൽ മണിപ്പൂരിൽ നിലനിൽക്കുന്ന വംശീയ സംഘർഷങ്ങളുടെ ഏറ്റവും പുതിയ ഇരകളാണ് ഈ കുഞ്ഞുങ്ങളെന്നാണ് പ്രാഥമിക നി​ഗമനം.

 

അതേസമയം, നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് എംഎൽഎ ടി.എച്ച്. ശാന്തി സിങ് പ്രതികരിച്ചു. കുക്കി സായുധ ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. നിരപരാധികളായ സാധാരണക്കാരെയും കുഞ്ഞുങ്ങളെയും ലക്ഷ്യം വെക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ മേഖലയിൽ സുരക്ഷാ സേനയും പൊലിസും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

A tragic bomb attack in Bishnupur district early this morning claimed the lives of two children. The explosion targeted a civilian residence in Moirang Thonglauvobi, killing a five-year-old boy and a six-month-old girl. The children’s mother was critically injured and has been hospitalized. The incident has shocked the local community and raised concerns about civilian safety in the region.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൊമ്പരമായി സുമയ്യ; പണമില്ലാത്തതിനാല്‍ യു.എ.ഇയില്‍നിന്ന് മയ്യിത്ത് നാട്ടിലെത്തിയത് ഒരു മാസത്തിന് ശേഷം; മരണക്കിടക്കയിലും മൂന്ന് കുഞ്ഞുമക്കളെ വിളിച്ചു

uae
  •  3 hours ago
No Image

മെസി കേരളത്തിൽ എത്തി; പക്ഷേ കളിക്കാനല്ല, മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ; തിരൂരിൽ വി. അബ്ദുറഹ്മാനെതിരെ മെസിമാരെ അണിനിരത്തി യുഡിവൈഎഫ് മെ​ഗാറാലി

Kerala
  •  4 hours ago
No Image

നായയുടെ കുര കേട്ട് പേടിച്ചു; രക്ഷപ്പെടാന്‍ കിണറ്റിന് മുകളില്‍ കയറി, വഴുതി വീണത് ആറടി താഴ്ചയിലേക്ക്

Kerala
  •  4 hours ago
No Image

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും; സർക്കാർ നിലപാട് നിർണായകം

Kerala
  •  4 hours ago
No Image

'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  4 hours ago
No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  4 hours ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  4 hours ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  5 hours ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

uae
  •  5 hours ago