HOME
DETAILS

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; വിചാരണക്കോടതി വിധി നീതിനിഷേധമെന്ന് പ്രോസിക്യൂഷൻ

  
Web Desk
February 27, 2026 | 11:50 AM

Actress assault case Govt moves High Court against Dileeps acquittal prosecution calls trial court verdict a denial of justice

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നും, കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ദിലീപിനെ വിട്ടയച്ച നടപടി നിയമവിരുദ്ധമാണെന്നും വിധിയിൽ സ്വാഭാവിക നീതിയുടെ ലംഘനം നടന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ നിശിതമായാണ് പ്രോസിക്യൂഷൻ വിമർശിക്കുന്നത്. കോടതിയുടെ നിഗമനങ്ങൾ അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഫോറൻസിക് റിപ്പോർട്ടുകളോ ഉദ്യോഗസ്ഥരുടെ നിർണ്ണായക മൊഴികളോ കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു. പ്രതികൾക്ക് അന്യായമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ പരാമർശങ്ങളെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമാണ്. ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള കണ്ടെത്തലുകൾക്ക് വിരുദ്ധമായാണ് വിചാരണക്കോടതി ഈ വിഷയത്തിൽ നിഗമനത്തിലെത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണക്കോടതി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. യാതൊരു തെളിവുകളുമില്ലാതെയാണ് ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചത്. ഇത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും, ബോധപൂർവ്വം ഒരു തെറ്റായ വിവരണം സൃഷ്ടിക്കാനാണ് കോടതി ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.

പ്രതികൾക്ക് നൽകുന്ന ശിക്ഷ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതാകണം. ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത് സമൂഹത്തിന് തെറ്റായ സൂചന നൽകുമെന്നും അപ്പീൽ ഹരജിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

 

The Kerala prosecution has moved the High Court to challenge the acquittal of actor Dileep in the 2017 actress assault case, calling the trial court's verdict "legally unsustainable."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  2 days ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  2 days ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  2 days ago
No Image

ഇത് വീഡിയോ ഗെയിം ബാറ്റിംഗ്!: വൈഭവ് സൂര്യവംശിയുടെ പോരാട്ടവീര്യത്തിൽ അമ്പരന്ന് ഓസീസ് നായകൻ

Cricket
  •  3 days ago
No Image

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി

Kerala
  •  3 days ago
No Image

വോട്ട് ചെയ്യാന്‍ കയറിയത് അനുയായിക്കൊപ്പം, പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി

Kerala
  •  3 days ago
No Image

എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

National
  •  3 days ago
No Image

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

uae
  •  3 days ago
No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  3 days ago


No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  3 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  3 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  3 days ago