HOME
DETAILS

കന്നി വോട്ടിന് ഹല്‍വ ലഭിച്ചില്ല; പരാതിക്കാരന് മധുരം പാഴ്‌സലയച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
April 14, 2026 | 8:07 AM

first-time-voter-halwa-complaint-election-commission-sends-sweets

കോട്ടയം: കന്നിവോട്ട് ചെയ്തപ്പോള്‍ സമ്മാനമായി ഹല്‍വ കിട്ടിയില്ലെന്ന് പരാതിപ്പെട്ട വോട്ടര്‍ക്ക് മധുരം സ്പീഡ് പോസ്റ്റില്‍ അയച്ചു നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോട്ടയം ബസേലിയസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നെടുമ്പ്രം അമിച്ചകരി ചോകിയകടവില്‍ എട്ടില്‍ ആരോണ്‍ ഫിലിപ്പ് ജേക്കബിനാണ് കാമ്പസിലേക്ക് ഹല്‍വ എത്തിയത്. 

ആദ്യമായി വോട്ട് ചെയ്താല്‍ മധുരം ലഭിക്കുമെന്ന് കലക്ടറുടെ സമൂഹമാധ്യമ പേജുകളിലടക്കം പരസ്യമുണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല, എന്തായാലും ഒന്ന് പോയി വോട്ട് ചെയ്ത് വരാം എന്ന് കന്നിവോട്ടറും. എന്നാല്‍ വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലുമായി മധുരം കഴിക്കാമെന്ന പ്രതീക്ഷയില്‍ പോയപ്പോള്‍ അവിടെ ഹല്‍വയില്ല, ഒടുവില്‍ ഹല്‍വ ലഭിക്കാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും കളക്ടര്‍ക്കും പരാതി നല്‍കുകയുമായിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ 'വോട്ട് സ്വീറ്റന്‍ഡ് കേരള' എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ പാക്കറ്റുകള്‍ സമ്മാനമായി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം യുവാവ് ഉദ്യോഗസ്ഥരോട് ഹല്‍വ ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ ഹല്‍വ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് യുവാവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പറില്‍ വിളിച്ച് പരാതി ബോധിപ്പിച്ചത്. പിന്നീട് പത്തനംതിട്ട കളക്ടര്‍ക്ക് മെയില്‍ അയക്കുകയും ചെയ്തു. 

മെയില്‍ അയച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ പരാതി സ്വീകരിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരോണ്‍ താമസിക്കുന്ന വിലാസത്തില്‍ ഹല്‍വ പാഴ്‌സലായി എത്തിച്ചേരുകയും ചെയ്തു. 

 

In a unique and light-hearted incident, a first-time voter who complained about not receiving halwa during voting was pleasantly surprised when the Election Commission of India sent sweets to him. The gesture has gone viral, drawing attention on social media and highlighting an unusual yet positive interaction between citizens and authorities during the election process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  11 days ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  11 days ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  11 days ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  11 days ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  11 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  11 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  11 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  11 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  11 days ago