ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി സഊദി അറേബ്യ; 'അതിർത്തി ലംഘിച്ചാൽ ശക്തമായ നടപടി'
റിയാദ്: സഊദി അറേബ്യക്കും അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സഊദി വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതി അലിറേസ ഇനായത്തിയെ വിളിച്ചുവരുത്തി. സഊദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി വലീദ് അൽ-ഖുറൈജിയാണ് ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇറാന്റെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. പരമാധികാരത്തിന്മേലുള്ള ലംഘനം ഏതുവിധേനെയും തള്ളിക്കളയുമെന്നും സ്വന്തം അതിർത്തിയും സുരക്ഷയും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദിക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിലുണ്ടായ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
The Saudi Ministry of Foreign Affairs summoned Iranian Ambassador Alireza Enayati to protest recent attacks against the Kingdom and neighboring countries. Deputy Foreign Minister Waleed Elkhereiji expressed strong condemnation, emphasizing Saudi Arabia's right to defend its sovereignty and territorial integrity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."