HOME
DETAILS
MAL
ഓണപ്പൂവ് പൂത്തൂ
backup
September 11 2016 | 23:09 PM
ആനക്കര: ഓണത്തിനു വിരുന്നെത്തുകയും മുഖം വാടുന്നതിനു മുന്‍പ് സ്ഥലം വിടുകയും ചെയ്യുന്ന ഓണപ്പൂവ്. ആയുസ് ചെറുതെങ്കിലും ഉള്ള സമയം മുഴുവന്‍ തിരുവോണത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സുകൃതം ചെയ്ത പൂവ്.
മഹാബലിയുടെ സഹയാത്രികനായി എത്തുന്ന ഓണപ്പൂവ് തിരുവോണത്തോടെ വിടവാങ്ങുകയും ചെയ്യും. പിന്നീട് ഒരു വര്‍ഷത്തിനുശേഷം അടുത്ത ഓണനാളിലാണ് ഓണപ്പൂവ് പ്രത്യക്ഷപ്പെടുക.
ഓണത്തിനു മലയാളികളെ കാണാനെത്തുന്ന തന്റെയൊപ്പം വിഷ്ണ സാന്നിധ്യവും വേണമെന്ന് മഹാബലി വാമനനോട് അപേക്ഷിച്ചത്രെ. നാലിതളുകളുള്ള ഓണപ്പൂവില്‍ തന്റെ സാന്നിധ്യമുണ്ടായിരിക്കുമെന്നു വാമനന് പറഞ്ഞതായാണ് ഐതിഹ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."