HOME
DETAILS

അബൂദബിയിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകള്‍ നാളെ ഉച്ചവരെ തടസ്സപ്പെടും | UAE Flight Service

  
Web Desk
March 03, 2026 | 6:10 AM

Etihad extends suspension of Abu Dhabi flights amid regional tension

അബൂദബി: വ്യോമപാതയിലുണ്ടായ തടസ്സങ്ങളെത്തുടര്‍ന്ന് അബൂദബിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് ഇത്തിഹാദ് എയര്‍വേയ്‌സ് നീട്ടി. യുഎഇ സമയം ബുധനാഴ്ച (മാര്‍ച്ച് 4) ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് എല്ലാ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ വിമാനങ്ങളും റദ്ദാക്കിയത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം.  വിമാനക്കമ്പനിയില്‍ നിന്ന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്ക് മുന്‍പായി വിമാനത്തിന്റെ സ്ഥിതിവിവരങ്ങള്‍ (flight status)  etihad.com എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കണം. ബുക്കിംഗിലെ ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും കമ്പനി അറിയിച്ചു.
ഫോണ്‍ കോളുകളുടെ തിരക്ക് ഒഴിവാക്കാന്‍ റീഫണ്ട് ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം തന്നെ പ്രയോജനപ്പെടുത്തണമെന്ന് ഇത്തിഹാദ് നിര്‍ദ്ദേശിച്ചു. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിയന്ത്രണങ്ങള്‍ നീങ്ങിയാല്‍ ഉടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ടിക്കറ്റ് മാറ്റുന്നതിനും റീഫണ്ടിനും:

* റീബുക്കിംഗ്: 2026 ഫെബ്രുവരി 28നോ അതിനുമുമ്പോ ടിക്കറ്റ് എടുത്തവര്‍ക്കും മാര്‍ച്ച് 7 വരെ യാത്ര നിശ്ചയിച്ചിട്ടുള്ളവര്‍ക്കും മാര്‍ച്ച് 18 വരെയുള്ള വിമാനങ്ങളില്‍ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാം
* റീഫണ്ട്: മാര്‍ച്ച് 7 വരെയുള്ള ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കുന്നതിനായി ഇത്തിഹാദിന്റെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ഫോം വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ അപേക്ഷിക്കാം.

Etihad Airways has extended the suspension of all scheduled commercial flights to and from Abu Dhabi until 2:00pm UAE time on Wednesday, 4 March, citing ongoing regional airspace disruptions. Passengers are advised not to travel to the airport unless contacted directly by the airline with confirmed instructions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  14 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  14 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  14 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  14 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  15 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  15 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  15 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  15 days ago