HOME
DETAILS

ചികിത്സയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പൊതുവേദിയിൽ; 'ആരോഗ്യം ആനന്ദം' സെമിനാറിന് പത്തനംതിട്ടയിൽ തുടക്കം

  
Web Desk
March 03, 2026 | 8:39 AM

health minister returns to public stage after treatment arogyam anantham seminar begins in pathanamthitta

പത്തനംതിട്ട: കണ്ണൂരിലെ കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് പൊതുവേദിയിൽ തിരിച്ചെത്തി. പത്തനംതിട്ടയിൽ നടന്ന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം' സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി തന്റെ ഔദ്യോഗിക പരിപാടികൾ പുനരാരംഭിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തുടനീളം 438 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇന്ന് നാടിന് സമർപ്പിക്കുന്നത്. ഇത്തരം വികസന പ്രവർത്തനങ്ങളിലൂടെ നുണപ്രചാരണങ്ങൾക്കെതിരെ 'സത്യത്തിന്റെ പ്രതിരോധം' തീർക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളെ ബോധപൂർവം മോശമായി ചിത്രീകരിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന തുറവൂർ താലൂക്ക് ആശുപത്രിയിലെ ഉദ്ഘാടന വേദിക്ക് മുന്നിൽ കോൺഗ്രസ് കനത്ത പ്രതിഷേധം ഉയർത്തി. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. ഇത് സി.പി.ഐ.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു.

കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വികസന പദ്ധതികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുമ്പോൾ അതിനെ തടയാൻ നോക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും വീണാ ജോർജ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരുക്കേറ്റത്. കൈക്കും കഴുത്തിനും പരുക്കേറ്റ മന്ത്രി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാല് ദിവസമായി പൂർണ്ണ വിശ്രമത്തിലായിരുന്നു. ഈ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രി വീണ്ടും സജീവമാകുന്നത്.

 

Health Minister Veena George has returned to public duties following a four-day medical rest after being injured during a black flag protest in Kannur. She resumed her official activities by inaugurating the 'Arogyam Anantham' seminar in Pathanamthitta.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  10 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  10 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  10 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  10 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  10 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  10 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  10 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  10 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  10 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  10 days ago