ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക; രജിസ്ട്രേഷന്റെ രണ്ടാം ഘട്ടം നാളെ മുതൽ, നിബന്ധനകൾ ഇങ്ങനെ
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായുള്ള ആദ്യഘട്ട രജിസ്ട്രേഷനിൽ മുൻഗണന ലഭിക്കുന്നത് ഇതുവരെ ഹജ്ജ് കർമ്മം നിർവ്വഹിക്കാത്തവർക്കാണെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഷവ്വാൽ മാസം അവസാനിക്കുന്നത് വരെ ഈ മുൻഗണന തുടരുമെന്നും അറിയിപ്പിലുണ്ട്. ഇതിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് മറ്റുള്ളവർക്ക് അവസരം നൽകും.
തീർഥാടകർക്കായുള്ള നിബന്ധനകൾ
*തീർഥാടകർക്ക് കുറഞ്ഞത് 15 വയസ്സ് പൂർത്തിയായിരിക്കണം
*മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം
*വിദേശികൾക്ക് സാധുവായ ഇഖാമ ഉണ്ടായിരിക്കണം. ഒരു വർഷത്തിന് മുൻപ് ഇഖാമ ലഭിച്ചവർക്കായിരിക്കും രജിസ്ട്രേഷനിൽ മുൻഗണന.
രണ്ടാം ഘട്ടം നാളെ മുതൽ
സഊദി പൗരന്മാർക്കും വിദേശികൾക്കും വേണ്ടിയുള്ള ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്റെ രണ്ടാം ഘട്ടം ബുധനാഴ്ച ആരംഭിക്കും. അംഗീകൃത കമ്പനികൾ വഴി അനുവദിച്ചിട്ടുള്ള സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ അപേക്ഷിക്കാനാവുക.
തീർഥാടകർക്ക് 'നുസുക്' ആപ്പ് വഴിയോ ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പാക്കേജുകൾ പരിശോധിക്കാം. അംഗീകൃത കമ്പനികൾ വഴി മാത്രമേ ഹജ്ജ് കരാറുകൾ നടത്താവൂയെന്ന് മന്ത്രാലയത്തിന്റെ കർശന നിർദേശമുണ്ട്.
Saudi Ministry of Hajj opens 2nd phase registration for domestic pilgrims. Priority for first-time applicants until end of Shawwal. Apply via Nusuk app.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."