HOME
DETAILS

ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു: അഹമ്മദാബാദിൽ വ്യാപക അക്രമം, 17 പേർ അറസ്റ്റിൽ

  
Web Desk
April 19, 2026 | 9:28 AM

dispute over bike overtaking youth stabbed to death widespread violence in ahmedabad 17 arrested

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. ധന്ധുക സ്വദേശിയായ ധർമേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് മേഖലയിൽ വ്യാപകമായ അക്രമവും തീവെപ്പും അരങ്ങേറി. സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾ ഉൾപ്പെടെ 17 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

റോഡിൽ വെച്ച് ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ധർമേഷും രണ്ട് യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ യുവാക്കൾ ധർമേഷിനെ മാരകമായി കുത്തിപ്പരുക്കേൽപ്പിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതക വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം പ്രകോപിതരായി തെരുവിലിറങ്ങി വ്യാപകമായി അക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും ജനക്കൂട്ടം തീയിട്ടു. അക്രമം ഭയന്ന് നിരവധിയാളുകാളാണ് വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. സ്ഥിതിഗതികൾ വഷളായതോടെ ജില്ലാ പൊലിസ് സൂപ്രണ്ട് ഓം പ്രകാശ് ജാട്ടിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള സമീർ, റിസ്‌വാൻ എന്നിവരെ പൊലിസ് പിടികൂടി. ഇതിനുപുറമെ, സംഘർഷമുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനും 15 പേരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിലവിൽ പൊലിസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.

 

A trivial dispute over overtaking a motorcycle escalated into a fatal clash in Ahmedabad, resulting in the death of a young man from stab wounds. The incident triggered widespread violence and tension in the area, leading the police to take swift action and arrest 17 individuals involved in the unrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  a day ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  a day ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  2 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  2 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  2 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  2 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  2 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  2 days ago